#Top Four

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പോലീസ്

തിരുവനന്തപുരം: നവകേരള യാത്രക്ക് നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കെ.പി.സി.സി നടത്തിയ ഡി.ജി.പി ഓഫിസ് മാര്‍ച്ചില്‍ സംഘര്‍ഷം. നവംബര്‍ 18ന് കാസര്‍കോട് നിന്നാരംഭിച്ച നവകേരള സദസ് ഇന്നു തലസ്ഥാനത്തു സമാപിക്കാനിരിക്കെയാണ് കോണ്‍ഗ്രസ് രാവിലെ പത്തിന് ഡി.ജി.പി ഓഫിസിലേക്കു മാര്‍ച്ച് പ്രഖ്യാപിച്ചത്.

 

പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പ്രസംഗിക്കുന്നതിനിടെകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പ്രസംഗക്കുന്ന വേദിക്കരികില്‍ വെച്ച് കണ്ണീര്‍വാതക പ്രയോഗമുണ്ടായതിനാല്‍ ഇതിനെതുടര്‍ന്ന് പ്രസംഗം പെട്ടെന്ന് അവസാനിപ്പിച്ച് പ്രതിപക്ഷ നേതാവ് മടങ്ങുകയായിരുന്നു. പോലീസിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

Also Read; ഗൂഢാലോചന, ഗൂഢാലോചന തന്നെ, വിരട്ടാമെന്ന് കരുതേണ്ട: മാധ്യമപ്രവര്‍ത്തകക്കെതിരായ കേസില്‍ മുഖ്യമന്ത്രി

കണ്ണീര്‍വാതകം പ്രയോഗിച്ചതിനെ തുടര്‍ന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും ദേഹാസ്വാസ്ഥ്യമുണ്ടായി. മാര്‍ച്ചിനിടെ നവകേരള സദസ്സിന്റെ ബാനറുകള്‍ വ്യാപകമായി നശിപ്പിക്കുകയും തുടര്‍ന്ന് മാര്‍ച്ച് ഡി.ജി.പി ഓഫീസിന് മുന്നിലെത്തിയതോടെ വലിയ സംഘര്‍ഷത്തിലേക്ക് വഴിമാറുകയുമായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, രമേശ് ചെന്നിത്തല, എം.എം.ഹസന്‍, കെ.മുരളീധരന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.

Leave a comment

Your email address will not be published. Required fields are marked *