അച്ഛനെയും രണ്ട് മക്കളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍

കൊല്ലം: കൊല്ലം പട്ടത്താനത്ത് അച്ഛനെയും രണ്ട് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. മക്കളെ കൊന്ന് അച്ഛന്‍ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചയോടെ ജവഹര്‍ നഗര്‍ സ്വദേശി ജോസ് പ്രമോദ് (41), മക്കള്‍ ദേവനാരായണ്‍ (9), ദേവനന്ദ (4) എന്നിവരെയാണ് വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജോസും ഭാര്യ ലക്ഷ്മിയും തമ്മില്‍ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
കുട്ടികളുടെ മൃതദേഹം സ്‌റ്റെയര്‍കേസിന് താഴ്വശത്തായി കെട്ടിത്തൂക്കിയ നിലയിലും ജോസിന്റെ മൃതദേഹം കിടപ്പുമുറിയില്‍ നിന്നുമാണ് കണ്ടെത്തിയത്. ബിരുദാന്തര ബിരുദ പഠനവുമായി ബന്ധപ്പെട്ട് ലക്ഷ്മി അടുത്തുളള ഹോസ്റ്റലിലായിരുന്നു താമസം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം പോലീസ് വ്യക്തമാകുകയുളളൂ.
Also Read : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം