#Top Four

സുരേഷ്‌ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുത്ത് നരേന്ദ്രമോദി

തൃശൂര്‍: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവാഹം നടന്ന മണ്ഡപത്തിലെത്തി വധൂവരന്മാര്‍ക്ക് പ്രധാനമന്ത്രി ആശംസകളറിയിച്ചു. തുടര്‍ന്ന് ശ്രീവത്സം ഗസ്റ്റ് ഹൌസിലേക്ക് പോയി.

Also Read; എറണാകുളം ലോ കോളജില്‍ കെ എസ് യുവിന്റെ മോദി ഗോ ബാക്ക് ബാനര്‍; പോലീസ് അഴിച്ചു, പ്രതിഷേധം

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ മോദി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കേരളീയ വേഷത്തില്‍ ഗുരുവായൂര്‍ അമ്പലത്തിലെത്തിയ പ്രധാനമന്ത്രിയെ തന്ത്രി ചേനസ് നമ്പൂതിരിപ്പാട്, ദേവസ്വം പ്രസിഡന്റ് പൊഫ.വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. രണ്ട് മണിക്കൂറോളം ഗുരുവായൂരില്‍ സമയം ചിലവഴിച്ച മോദി ഗുരുവായൂരപ്പന്റെ ദാരുശില്‍പം സമര്‍പ്പിച്ചു. താമര മൊട്ടുകള്‍ കൊണ്ട് തുലാഭാരം നടത്തി.

Leave a comment

Your email address will not be published. Required fields are marked *