രാമേശ്വരം കഫേയിലെ സ്‌ഫോടനം; പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ബംഗളൂരു: രാമേശ്വരം കഫേയിലെ സ്‌ഫോടനത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന വിധത്തില്‍ ഒരാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. തൊപ്പിയും ബാഗും ധരിച്ച് ഒരാള്‍ നടന്നുപോകുന്നതായാണ് ദൃശ്യങ്ങള്‍. കൂടാതെ മുഖം മറയ്ക്കുന്ന രീതിയില്‍ തൊപ്പിയും മാസ്‌കും കണ്ണാടിയും ഇയാള്‍ വച്ചിട്ടുണ്ട്. പ്രതി തന്റെ കൈയിലെ ബാഗ് കഫേയില്‍ വച്ച ശേഷം സ്‌ഫോടനത്തിന് മുന്‍മ്പ് അവിടെ നിന്ന് പോയെന്നാണ് പോലീസിന്റെ നിഗമനം. പ്രതിക്കൊപ്പം കണ്ട മറ്റൊരു വ്യക്തിയെ ബംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അറിയിച്ചു.
Also Read : സിദ്ധാര്‍ത്ഥന്റെ മരണം കൊലപാതകമാണെന്ന് വെളിപ്പെടുത്തി കെ മുരളീധരന്‍
തൊപ്പി വച്ച് മുഖം മറയ്ക്കാന്‍ ശ്രമിച്ചുകൊണ്ടാണ് ഇയാള്‍ കടയിലേക്ക് കയറിയതും. ഭക്ഷണം വാങ്ങിയെങ്കിലും കഴിക്കാതെ അത് മേശപ്പുറത്ത് തന്നെ വച്ച ശേഷം കൈ കഴുകുന്ന ഭാഗത്തേക്ക് പോവുകയും അതിനുശേഷം അവിടെ ബാഗ് ഉപേക്ഷിച്ച് തിരികെ മടങ്ങിപ്പോവുകയായിരുന്നു. ഇയാള്‍ പോയി കുറച്ച് കഴിഞ്ഞാണ് കഫേയില്‍ സ്‌ഫോടനം നടക്കുന്നത്.
പത്ത് പേര്‍ക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്. സംഭവത്തില്‍ യുഎപിഎ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. വൈറ്റ്ഫീല്‍ഡിനടുത്തുള്ള ബ്രൂക്ക് ഫീല്‍ഡിലുള്ള പ്രസിദ്ധമായ രാമേശ്വരം കഫേയില്‍ ഇന്നലെ ഉച്ചയ്ക്ക് 12.56നാണ് സ്‌ഫോടനമുണ്ടായത്. രണ്ട് സ്ത്രീകളടക്കം മൂന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്കും ഭക്ഷണം കഴിക്കാനെത്തിയവര്‍ക്കും സ്‌ഫോടനത്തില്‍ പരിക്കേറ്റിട്ടുള്ളത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം