ദുര്‍ബല സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് സിപിഐഎമ്മിന് വോട്ടു മറിക്കാനാണെന്ന് കെ മുരളിധരന്‍
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ദുര്‍ബല സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നത് സി.പിഐഎമ്മിന് വോട്ട് മറിക്കാനാണെന്ന ആരോപണവുമായി കെ മുരളിധരന്‍ എം.പി. വടകര മണ്ഡലത്തില്‍ ഉള്‍പ്പടെ വോട്ടു കച്ചവടം ലക്ഷ്യമിട്ടിട്ടുള്ളതാണ്. അതുപോലെതന്നെ മുരളിധരന്റെ പ്രതികരണം തോല്‍വി ഭയം കാരണമാണെന്ന് കെ.കെ ശൈലജയും മുരളീധരന്‍ വാ പോയ കോടാലിയാണെന്ന് പ്രഫുല്‍ കൃഷ്ണയും തിരിച്ചടിച്ചു.
Also Read ; സ്മാര്‍ട്ടായി ദേവസ്വം ഗസ്റ്റ്ഹൗസുകള്‍
ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇവര്‍ക്കെതിരെ കെ മുരളീധരന്റെ ആരോപണം. പ്രഖ്യാപിച്ച 12 മണ്ഡലങ്ങളില്‍ എട്ടിടത്തും ദുര്‍ബല സ്ഥാനാര്‍ഥികളാണെന്നും രാജീവ് ചന്ദ്രശേഖരന്‍ കേരളത്തിന്റെ അന്തരീക്ഷത്തിന് പറ്റിയ സ്ഥാനാര്‍ഥിയല്ലെന്നും ദുര്‍ബല സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് സിപിഐഎമ്മിന് വോട്ടു മറിക്കാനാണെന്നും കുറ്റപ്പെടുത്തുകയും കൂടാതെ തൃശൂരിലാണ് കൂടുതല്‍ വോട്ട് ബിജെപിയിലേക്ക് മറിയാന്‍ സാധ്യതയെന്നും കെ മുരളീധരന്‍ പറഞ്ഞു.
എന്നാല്‍ കെ മുരളിധരന് കഴിഞ്ഞ തവണ ബിജെപി വോട്ട് കിട്ടിയതുകൊണ്ടാവും ജയിച്ചതെന്നും ഇത്തവണ വോട്ട് കിട്ടില്ലെന്ന ഭയം കൊണ്ടാണ് ഈ പ്രതികരണമെന്നും കെ.കെ ശൈലജ പ്രതികരിച്ചു.
അഡ്ജസ്റ്റ്മന്റ് എന്നത് വിലകുറഞ്ഞ മുട്ടാപോക്ക് ന്യായങ്ങള്‍ ആണെന്നും ഒരേ തൂവല്‍ പക്ഷികള്‍ ആരെന്ന് ജനത്തിനറിയാമെന്നും വടകരയിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രഫുല്‍ കൃഷ്ണയും പറഞ്ഞു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 






































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































