October 25, 2025
#kerala #Top Four

സിദ്ധാര്‍ഥ് കേസ് സി ബി ഐയ്ക്ക് വിട്ടത് തെളിവ് നശിപ്പിച്ച ശേഷം, അറസ്റ്റുകള്‍ പ്രഹസനം: ചെറിയാന്‍ ഫിലിപ്പ്

കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ അന്വേഷണം സിബിഐയ്ക്ക് കൈമാറിയത് തെളിവ് നശിപ്പിച്ച ശേഷമെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. എല്ലാ വിധ തെളിവുകളും കേരള പൊലീസ് നശിപ്പിച്ചു. നടന്നിട്ടുള്ള അറസ്റ്റുകള്‍ പ്രഹസനം മാത്രമെന്നും അദ്ദേഹം ആരോപിച്ചു.

Also Read ; വോട്ടര്‍മാരില്ലാത്ത ഇടത്തേക്ക് എന്നെ എന്തിന് കൊണ്ടു വന്നു, സഹായിച്ചില്ലെങ്കില്‍ നാളെ തന്നെ തിരുവനന്തപുരത്തേക്ക് പോകും; ബി ജെ പി പ്രവര്‍ത്തകരോട് ക്ഷുഭിതനായി സുരേഷ് ഗോപി

സിബിഐ എവിടെ വലവിരിച്ചാലും കെട്ടിത്തൂക്കിയ കയര്‍ മാത്രമേ തെളിവായി ലഭിക്കുകയുള്ളൂ. തിരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയോ സിപിഐഎം നേതാക്കളോ സിദ്ധാര്‍ത്ഥിന്റെ വീട്ടിലെത്തി മാതാപിതാക്കളെ കാണാതിരുന്നത് മനുഷ്യത്വരഹിതമാണെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സിദ്ധാര്‍ഥന്റെ മരണം സിബിഐക്കു കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അന്വേഷണം സിബിഐക്കു വിടാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം ആശ്വാസകരമെന്ന് അച്ഛന്‍ ജയപ്രകാശ് പ്രതികരിച്ചു

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *