ചെമ്മീന്‍ കഴിച്ചതിന് തൊട്ടുപിന്നാലെ ദേഹാസ്വസ്ഥ്യം; ചികിത്സയിലായിരുന്ന യുവതി മരിച്ചു
തൊടുപുഴ: ചെമ്മീന്‍ കഴിച്ചതിന് പിന്നാലെ അലര്‍ജി മൂര്‍ഛിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു.പാലക്കാട് സ്വദേശി നികിത (20) യാണ് മരിച്ചത്. ഏപ്രില്‍ ആറിനായിരുന്നു സംഭവം.ചെമ്മീന്‍ കറി കഴിച്ചതിന് പിന്നാലെ ശരീരമാസകലം ചൊറിഞ്ഞു തടിക്കുകയും തുടര്‍ന്ന് നികിതയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.എന്നാല്‍ ചികിത്സയിലിരിക്കെ യുവതി മരണപ്പെടുകയായിരുന്നു.
Also Read ; മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്‌രിവാളിന് ഇന്ന് നിര്‍ണായക ദിനം
മരണത്തില്‍ ആശുപത്രിയുടെ ഭാഗത്ത് നിന്നും ചികിത്സാപ്പിഴവ് ഉണ്ടായതായാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.പക്ഷേ,വെന്റിലേറ്ററിലായിരുന്ന യുവതിയെ വേറെ ആശുപത്രിയിലേക്കു മാറ്റാവുന്ന സാഹചര്യമല്ലായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.ആന്തരികാവയവങ്ങളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് തൊടുപുഴ പോലീസ് പറഞ്ഞു.
Join with metro post :വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..