#Top Four #Travel

വിഷു സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകളുമായി ദക്ഷിണ റെയില്‍വേ; പുതിയതായി 8 സര്‍വീസുകളാണ് അനുവദിച്ചിരിക്കുന്നത്

തിരുവനന്തപുരം: വിഷു സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകളുമായി ദക്ഷിണ റെയില്‍വേ.കൊച്ചുവേളിയല്‍ നിന്ന് ബെംഗളൂരുവിലേക്കാണ് സര്‍വീസുകള്‍ നടത്തുന്നത്.ആകെ 8 സര്‍വീസുകളാണ് അധികമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.ആദ്യ സര്‍വീസ് ഇന്ന് വൈകീട്ട് പുറപ്പെടും.വിഷു,വേനല്‍ അവധി എന്നിവ കണക്കിലെടുത്താണ് ട്രെയിന്‍ സര്‍വീസ്.ഇന്ന് മുതല്‍ മെയ് അവസാനം വരെ ചൊവ്വാഴ്ചകളില്‍ ബെംഗളൂരുവിലേക്കും ബുധനാഴ്ചകളില്‍ മടക്കയാത്രയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.വിഷുവിനോടനുബന്ധിച്ചുളള തിരക്ക് ഒഴിവാക്കാന്‍ സ്‌പെഷ്യല്‍ ട്രെയിനിലൂടെ കഴിയുമെന്നാണ് ഇന്ത്യന്‍ റെയില്‍വേ പ്രതീക്ഷിക്കുന്നത്.

Also Read ; ആന്റണി രാജുവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

06083 കൊച്ചുവേളി – ബെംഗളൂരു സ്‌പെഷ്യല്‍ ട്രെയിന്‍ ഏപ്രില്‍ 09, 16, 23, 30, മേയ് 07, 14, 21, 28 തീയതികളില്‍ (ചൊവ്വാഴ്ചകളില്‍) വൈകീട്ട് 06.05ന് കൊച്ചുവേളിയില്‍നിന്ന് യാത്ര ആരംഭിക്കും. തുടര്‍ന്ന് പിറ്റേദിവസം രാവിലെ 10:55ന് കൊച്ചുവേളിയിലെത്തിച്ചേരും. മടക്കയാത്ര 06084 ബെംഗളൂരു – കൊച്ചുവേളി സ്‌പെഷ്യല്‍ ട്രെയിന്‍ ഏപ്രില്‍ 10, 17, 24, മേയ് 01, 08,15, 22, 29 തീയതികളില്‍ (ബുധനാഴ്ചകളില്‍) ഉച്ചയ്ക്ക് 12:45ന് യാത്ര ആരംഭിച്ച് പിറ്റേന്ന് രാവിലെ 06:45ന് കൊച്ചുവേളിയില്‍ എത്തിച്ചേരുന്ന വിധത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.

Join with metro post :വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന സമ്മര്‍ സ്‌പെഷ്യല്‍ ട്രെയിനിന് കേരളത്തില്‍ കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം, ആലുവ, തൃശൂര്‍, പാലക്കാട് തുടങ്ങിയ സ്റ്റേഷനുകളിലാണ് സ്റ്റോപ്പുകളുള്ളത്.തുടര്‍ന്ന് പൊതനൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം,ബങ്കാര്‍പേട്ട്, കൃഷ്ണരാജപുരം സ്റ്റേഷനുകള്‍ പിന്നിട്ട് ബെംഗളൂരുവിലെത്തിച്ചേരും.

കൊച്ചുവേളിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്ലീപ്പര്‍ ക്ലാസിന് 550 രൂപയാണ് ടിക്കറ്റ് നിരക്ക്, 3എ ക്ലാസിന് 1490 രൂപയും. രണ്ട് ക്ലാസിലും ഇന്നത്തെ സര്‍വീസിന് ടിക്കറ്റുകള്‍ ബാക്കിയുണ്ട്. അതേസമയം അടുത്ത ചൊവ്വാഴ്ച (ഏപ്രില്‍ 16) കൊച്ചുവേളി – ബെംഗളൂരു സര്‍വീസിന്റെ സ്ലീപ്പര്‍ ക്ലാസ് സീറ്റുകളെല്ലാം ഇതിനോടകം ബുക്കായി കഴിഞ്ഞു. നിലവില്‍ വെയ്റ്റിങ് ലിസ്റ്റ് 47 എത്തിയിരിക്കുകയാണ്.

Leave a comment

Your email address will not be published. Required fields are marked *