പഞ്ചാബില്‍ എഎപി എംഎല്‍എയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

ചണ്ഡീഗാര്‍ഹ്: പഞ്ചാബില്‍ എഎപി എംഎല്‍എയെ മരിച്ച നിലയില്‍ കണ്ടെത്തി. വീടിനുള്ളില്‍ വെടിയേറ്റ നിലയിലാണ് കണ്ടെത്തിയത്. ലുധിയാന എംഎല്‍എയായ ഗുര്‍പ്രീത് ഗോഗി ബാസിയാണ് മരിച്ചത്. Also Read ; ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശം; പിസി ജോര്‍ജിനെതിരെ കേസെടുത്തു ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. വെടിയേറ്റ മുറിവുകളോടെ ഗുര്‍പ്രീത് ഗോഗിയെ കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സ്വയം വെടിവെച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.നിലവില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പകല്‍ സമയത്തെ പതിവ് പരിപാടികള്‍ക്ക് ശേഷം എംഎല്‍എ ഘുമര്‍ മണ്ഡിയിലെ […]

ഡല്‍ഹിയിലെ 40 സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി; ബോംബ് നിര്‍വീര്യമാക്കാന്‍ ആവശ്യപ്പെട്ടത് 30000 ഡോളര്‍

ഡല്‍ഹി: ഡല്‍ഹിയിലെ 40 സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ആര്‍ കെ പുരത്തെ ഡെല്‍ഹി പബ്ലിക് സ്‌കൂള്‍, പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക സ്‌കൂള്‍ എന്നിവയുള്‍പ്പെടെയുള്ള സ്‌കൂളുകള്‍ക്കാണ് തിങ്കളാഴ്ച്ച പുലര്‍ച്ചെ ഇ- മെയിലിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്‌കൂളിന്റെ വിവിധഭാഗങ്ങളില്‍ ബോംബുകള്‍ വെച്ചിട്ടുണ്ടെന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്. ഒപ്പം ബോംബ് നിര്‍വീര്യമാക്കാന്‍ 30000 ഡോളര്‍ ആവശ്യപ്പെട്ടതായും ഡല്‍ഹി പോലീസ് പറഞ്ഞു. ബോംബ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകളിലേക്കെത്തിയ വിദ്യാര്‍ത്ഥികളെ തിരികെ വീട്ടിലേക്ക് അയച്ചു. പോലീസും അഗ്‌നി […]

എ.എ.പിക്കെതിരെ പ്രതിഷേധിച്ച് യമുനയിലെ മലിനജലത്തിലിറങ്ങി ; ബിജെപി അധ്യക്ഷന്റെ ശരീരം ചൊറിഞ്ഞുതടിച്ചു

ന്യൂഡല്‍ഹി: യമുനാ നദി ശുദ്ധീകരണത്തില്‍ വീഴ്ച സംഭവിച്ച ഡല്‍ഹി സര്‍ക്കാരിനോടുള്ള പ്രതിഷേധ സൂചകമായി യമുനാനദിയിലെ മലിനജലത്തില്‍ മുങ്ങിക്കുളിച്ച ഡല്‍ഹി ബിജെപി അധ്യക്ഷനെ ശരീരം ചൊറിഞ്ഞുതടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യമുനാശുദ്ധീകരണത്തിന് എ എ പി സര്‍ക്കാര്‍ നടപടികള്‍ പ്രഖ്യാപിച്ചിട്ടും അത് പ്രാവര്‍ത്തികമായി നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാരോപിച്ചാണ് ബിജെപി നേതാവ് വീരേന്ദ്ര സച്‌ദേവ് പ്രതിഷേധ സൂചകമായി യമുനയിലറങ്ങിയത്. സര്‍ക്കാരിന്റെ തെറ്റിനോട് നദിയോട് മാപ്പുചോദിച്ച് പ്രസ്താവനയും നടത്തി. Also Read; ‘മോസ്റ്റ് വാണ്ടഡ്’ ലിസ്റ്റില്‍ അന്‍മോള്‍ ബിഷ്‌ണോയി; വിവരം നല്‍കുന്നവര്‍ക്ക് 10 […]

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ച് ആംആദ്മി പാര്‍ട്ടി: അതിഷി മര്‍ലേനയുടെ സത്യപ്രതിജ്ഞ ഉടന്‍

ഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചു. നിയുക്ത മുഖ്യമന്ത്രി അതിഷി മര്‍ലേനയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ ഈയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് സൂചന. മന്ത്രിസഭാ വിപുലീകരണം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആം ആദ്മി പാര്‍ട്ടി നേതൃയോഗം ഉടന്‍ ചേരും. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. നിലവിലെ മന്ത്രിമാരെ തന്നെ നിലനിര്‍ത്തിക്കൊണ്ട് വകുപ്പുകളില്‍ മാറ്റം വരുത്താനാണ് ആം ആദ്മിയുടെ നീക്കം. പുതിയ മന്ത്രിമാരെയും മന്ത്രി […]

കെജ്രിവാളിന്റെ പിന്‍ഗാമിയായി അതിഷി മര്‍ലേന

ന്യൂഡല്‍ഹി: നാടകീയ സംഭവ വികാസങ്ങള്‍ക്കൊടുവില്‍ ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്റെ പിന്‍ഗാമിയായി അതിഷി മുഖ്യമന്ത്രിയാകും. എഎപിയുടെ നിയമസഭാ കക്ഷി യോഗത്തില്‍ കെജ്രിവാള്‍ തന്നെയാണ് അതിഷിയുടെ പേര് മുന്നോട്ടുവെച്ചത്. സ്ഥാനമേല്‍ക്കുന്നതോടെ, ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ഡല്‍ഹി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാകും അതിഷി. Also Read ; നിപ ; ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി, 13 പേരുടെ പരിശോധനാ ഫലം വന്നു നിലവില്‍ കെജ്‌രിവാള്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസം, പൊതുമരാമത്ത്, ടൂറിസം, സാംസ്‌കാരികം എന്നീ വകുപ്പുകളുടെ ചുമതലുള്ള മന്ത്രിയാണ് അതിഷി. […]

ഡല്‍ഹി ഇനി ആര് ഭരിക്കും? അതിഷിക്ക് സാധ്യത, അരവിന്ദ് കെജ്രിവാള്‍ ഇന്ന് രാജിവെയ്ക്കും

ഡല്‍ഹി : അരവിന്ദ് കെജ്രിവാള്‍ ഇന്ന് രാജിവെയ്ക്കും. വൈകീട്ട് ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറും. ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രി ആരെന്ന് ഇന്ന് എംഎല്‍മാരുടെ യോഗത്തില്‍ തീരുമാനിക്കും. അതേസമയം തിങ്കളാഴ്ച ചേര്‍ന്ന പതിനൊന്ന് അംഗ രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ ഓരോ അംഗങ്ങളുടെയും നിലവിലെ മന്ത്രിമാരുടെയും അഭിപ്രായം കെജ്രിവാള്‍ നേരിട്ട് തേടിയിരുന്നു. യോഗത്തിലെ തീരുമാനം ഇന്ന് എംഎല്‍എമാരെ കെജ്രിവാള്‍ അറിയിക്കും. തുടര്‍ന്നായിരിക്കും എംഎല്‍എമാരുടെ അഭിപ്രായം തേടുക. ഇതിനു ശേഷമായിരിക്കും പുതിയ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുന്നത്. Also Read ; നിപ ; മലപ്പുറത്തിന് പുറമെ […]

ജാമ്യം ലഭിച്ചതിനു പിന്നാലെ രാജി പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ ജയില്‍ മോചിതനായ ശേഷം രാജി പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ദിവസങ്ങള്‍ക്കുള്ളില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്നും വോട്ടര്‍മാര്‍ തീരുമാനിക്കാതെ ഇനി മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കില്ലെന്നും ഡല്‍ഹിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു കൊണ്ട് കെജ്രിവാള്‍ പറഞ്ഞു. Also Read; നിപ സ്ഥിരീകരണം ; മലപ്പുറത്തെ യുവാവിന്റെ റൂട്ട് മാപ്പ് ഇന്ന് പുറത്തുവിടും, പ്രദേശത്ത് അതീവ ജാഗ്രത ജയിലായാലും വഴങ്ങരുതെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളോട് കെജ്രിവാള്‍ പറഞ്ഞു. ബ്രിട്ടീഷ് ഭരണത്തെക്കാള്‍ ഏകാധിപത്യപരമാണ് കേന്ദ്രം. എല്ലാവിധ […]

ഹരിയാനയില്‍ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി എഎപി ; ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു

ന്യൂഡല്‍ഹി: ഹരിയാനയില്‍ ഇന്‍ഡ്യാ സഖ്യത്തിന്റെ സഖ്യ ചര്‍ച്ചകള്‍ പരാജയപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎപി ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനമായി. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തു വിട്ടു. ആദ്യഘട്ട പട്ടികയില്‍ 20 സ്ഥാനാര്‍ത്ഥികളെയാണ് എഎപി പ്രഖ്യാപിച്ചത്. 90 നിയമസഭാ മണ്ഡലങ്ങളാണ് ഹരിയാനയിലുള്ളത്. മുതിര്‍ന്ന ആംആദ്മി നേതാവ് അനുരാഗ് ധാന്ധ, കല്യാട്ട് മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. Also Read ; എഡിജിപി – ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ ‘ആദ്യ ഘട്ടപട്ടിക പുറത്തു വിടുന്നു. രണ്ടാം ഘട്ട […]

ഹരിയാനയില്‍ ‘ഇന്‍ഡ്യ’ സഖ്യത്തിന് ആശ്വാസം; കോണ്‍ഗ്രസ് ആം ആദ്മി സഖ്യ ചര്‍ച്ചയില്‍ പുരോഗതി

ഡല്‍ഹി: ഹരിയാനയില്‍ ആം ആദ്മി കോണ്‍ഗ്രസ് സഖ്യ ചര്‍ച്ചയില്‍ പുരോഗതി. സഖ്യചര്‍ച്ചകളിലെ പുരോഗതിയുടെ അടിസ്ഥാനത്തില്‍, നിലവില്‍ അഞ്ചു സീറ്റുകളില്‍ ഒരുമിച്ച് മത്സരിക്കാന്‍ ആംആദ്മി പാര്‍ട്ടി തയ്യാറായേക്കുമെന്നാണ് സൂചന. സഖ്യം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നും സൂചനയുണ്ട്. Also Read ; ഗുരുവായൂരില്‍ ഇന്ന് 354 വിവാഹങ്ങള്‍ ; 2007 ലെ റെക്കോര്‍ഡ് തകര്‍ന്നു നേരത്തെ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നായിരുന്നു ഇരുപാര്‍ട്ടികളുടെയും നിലപാട്. എന്നാല്‍ കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യം പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് ഹരിയാനയിലും സഖ്യചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരുന്നു. […]

ഡല്‍ഹി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്‌രിവാളിന് ജാമ്യമില്ല

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. കെജ്രിവാളിന് ജാമ്യം അനുവദിച്ച വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്തു. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഇഡി സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കാതെയാണ് വിചാരണ കോടതി ഉത്തരവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അവധിക്കാലത്തിന് ശേഷം ഹൈക്കോടതി കേസില്‍ വാദം കേള്‍ക്കും Also Read; പ്ലസ് വണ്‍ സീറ്റ് ക്ഷാമം പഠിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം റൗസ് അവന്യൂ കോടതിയാണ് അരവിന്ദ് […]

  • 1
  • 2