ചുമതലകള്‍ കൈമാറി കെജ്രിവാളിന്റെ മടക്കം; സന്ദീപ് പഥകിന് പാര്‍ട്ടി നിയന്ത്രണവും അതിഷി മര്‍ലെനക്ക് സര്‍ക്കാര്‍ ഭരണ ഏകോപനവും

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യക്കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ജയിലിലേക്ക് മടങ്ങേണ്ടി വന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഭരണ നിര്‍വഹണ ചുമതല കൈമാറി. സംഘടന ജനറല്‍ സെക്രട്ടറി സന്ദീപ് പഥകിന് പാര്‍ട്ടി നിയന്ത്രണ ചുമതലയും മന്ത്രി അതിഷി മര്‍ലെനക്ക് സര്‍ക്കാര്‍ ഭരണ ഏകോപന ചുമതലയുമാണ് നല്‍കിയിട്ടുള്ളത്. മന്ത്രി സൗരവ് ഭരദ്വാജ് സന്ദീപ് പഥകിന്റെ ടീമിനൊപ്പമായിരിക്കും. സഞ്ജയ് സിംഗിനെ ചുമതലകളൊന്നും ഏല്‍പിച്ചില്ല. അതേസമയം സുനിത കെജ്രിവാള്‍ സജീവ രാഷ്ട്രീയത്തിലേക്ക് തല്‍ക്കാലമിറങ്ങേണ്ടെന്നും കെജ്രിവാള്‍ നിര്‍ദേശം നല്‍കി. Also Read; ബോളിവുഡ് […]

അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; ജാമ്യം നീട്ടണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കാനാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി. ഇടക്കാല ജാമ്യം നീട്ടണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കാനാകില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ഇടക്കാല ജാമ്യം അവസാനിക്കുന്ന ജൂണ്‍ രണ്ടിന് തന്നെ ജയിലിലേക്ക് തിരിച്ചുപോകണമെന്നും വേണമെങ്കില്‍ ഈ ആവശ്യം ഉന്നയിച്ച് വിചാരണ കോടതിയെ സമീപിക്കാമെന്നുമാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അതിനാല്‍ ഇടക്കാല ജാമ്യം നീട്ടണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് കെജ്രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചത്. Also Read; തെരഞ്ഞടുപ്പ് ഫലം അടുത്തതോടെ തൃശൂരില്‍ […]

മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് കെജ്‌രിവാളിന്റെ പ്രസംഗം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് ജയില്‍ മോചിതനായ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രസംഗം. ‘ആപ്പ് ചെറിയ പാര്‍ട്ടിയാണ്. ആ ചെറിയ പാര്‍ട്ടിയിലെ നാല് നേതാക്കളെയാണ് മോദി ജയിലിലടച്ചത്. അരവിന്ദ് കെജ്രിവാള്‍, മനീഷ് സിസോദിയ, സജ്ഞയ് സിംഗ്, സത്യേന്ദര്‍ ജെയിന്‍ എന്നിവരെ ജയിലില്‍ ആക്കി ആപ്പിനെ തകര്‍ക്കാനായിരുന്നു മോദിയുടെ ശ്രമം. ഇങ്ങനെ നേതാക്കളെ ജയിലില്‍ അടച്ചാല്‍ മാത്രം ആപ്പിനെ തകര്‍ക്കാനാകില്ലെന്നും തകര്‍ക്കാന്‍ ശ്രമിച്ചാല്‍ കരുത്തോടെ തിരിച്ചുവരുമെന്നും, കെജ്‌രിവാള്‍ പറഞ്ഞു. Also Read ; ജയില്‍ മോചിതനായതിനു പിന്നാലെ ഹനുമാന്‍ […]

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെ ന്യായീകരിച്ച് പ്രധാനമന്ത്രി; മദ്യനയ കേസില്‍ സിബിഐ കോടതിയില്‍

ഡല്‍ഹി:മദ്യനയ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.അഴിമതിക്കാര്‍ക്കെതിരെ നടപടി ഇനിയും തുടരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.പ്രതിപക്ഷം ഒന്നിച്ചത് അഴിമതിക്കാരെ സംരക്ഷിക്കാനാണെന്നും മോദി പറഞ്ഞു.അതേസമയം കേസില്‍ അറസ്റ്റിലായ കെജ്‌രിവാളിനെതിരെയും കെ കവിതയ്‌ക്കെതിരെയും നിര്‍ണായക തെളിവുണ്ടെന്ന് സിബിഐയും ഇന്ന് കോടതിയെ അറിയിച്ചു.കെ കവിതയെ റൌസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കവിതയെ കൂടാതെ കെജ്‌രിവാളിനെതിരേയും തെളിവുണ്ടെന്ന് സിബിഐ കോടതിയില്‍ അറിയിച്ചത്. Also Read ;മെമ്മറികാര്‍ഡ് കേസില്‍ നിര്‍ണായക ഇടപെടല്‍; സാക്ഷിമൊഴികള്‍ അതിജീവിതക്ക് നല്‍കണമെന്ന് ഹൈക്കോടതി സൗത്ത് […]

ഡല്‍ഹിയില്‍ ഭരണ പ്രതിസന്ധി രൂക്ഷം; സാമൂഹികനീതി വകുപ്പ് മന്ത്രി രാജ് കുമാര്‍ ആനന്ദ് രാജിവച്ചു, കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാറിനെ പുറത്താക്കി

ഡല്‍ഹി: സാമൂഹികനീതി വകുപ്പ് മന്ത്രി രാജ് കുമാര്‍ ആനന്ദിന്റെ രാജി എഎപിക്ക് കനത്ത തിരിച്ചടിയായി.രാജ് കുമാറിന്റെ രാജി ലെഫ്റ്റനന്റ് ഗവര്‍ണറെ അറിയിക്കാന്‍ ഇതുവരെയും കെജ്‌രിവാളിനായിട്ടില്ല എന്നതും ഡല്‍ഹിയിലെ ഭരണ പ്രതിസന്ധി രൂക്ഷമാകുന്നു എന്നതിന്റെ സൂചനയാണ്.ഭരണ പ്രതിസന്ധിയില്‍ ഗവര്‍ണറുടെ തീരുമാനവും നിര്‍ണായകമാണ്.ഇത്തരം പ്രതിസന്ധി ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയാല്‍ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം വരുമെന്ന കാര്യവും തള്ളിക്കളയാനാകില്ല.രാജ് കുമാര്‍ ആനന്ദിന്റെ രാജിക്ക് പിന്നാലെ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുമോ എന്ന ആശങ്കയും ആം ആദ്മി ക്യാമ്പിലുണ്ട്.ഈ സാഹചര്യം […]

ഇ ഡി അറസ്റ്റ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയില്‍ അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടി; അറസ്റ്റ് നിയമപരമാണെന്ന് കോടതി

ഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഇ ഡി അറസ്റ്റ് ചോദ്യം ചെയ്തുകൊണ്ടുള്ള അരവിന്ദ് കെജ്‌രിവാളിന്റെ ഹര്‍ജിയില്‍ കനത്ത തിരിച്ചടി.കേസില്‍ കെജ്‌രിവാള്‍ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്നും രേഖകള്‍ ഇ ഡി ശേഖരിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.മാപ്പുസാക്ഷിയുടെ മൊഴി രേഖപ്പെടുത്തിയത് നിയമപരമായിട്ടാണെന്നും വിചാരണ സമയത്ത് സാക്ഷി മൊഴികളെ ചോദ്യം ചെയ്യാമെന്നും,ഇപ്പോള്‍ അതില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലായെന്നും ഹൈക്കോടതി പറഞ്ഞു.ആര്‍ക്കെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കുന്നതോ, ഇലക്ടറല്‍ ബോണ്ട് നല്‍കുന്നതോ കോടതിയുടെ വിഷയമല്ല. കോടതിക്ക് മുമ്പില്‍ മുഖ്യമന്ത്രിയെന്ന പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നും മറിച്ച് നിയമം […]

മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്‌രിവാളിന് ഇന്ന് നിര്‍ണായക ദിനം

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇന്ന് നിര്‍ണായക ദിനം.അറസ്റ്റ് ചോദ്യം ചെയ്ത് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയുന്നത്. ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ്മയുടെ ബെഞ്ചാണ് ഉച്ചയ്ക്ക് രണ്ടരയ്ക്ക് വിധി പ്രസ്താവിക്കുക.അറസ്റ്റ് നിയമവിരുദ്ധമാണെന്നും തെളിവുകള്‍ ഇല്ലാതെയാണ് ഇ ഡി നടപടിയെന്നുമാണ് കെജ്‌രിവാളിന്റെ വാദം.എന്നാല്‍ മദ്യനയ അഴിമതിയുടെ ഭാഗമായ മുഴുവന്‍ ഹവാല ഇടപാടും നടന്നത് എഎപി കണ്‍വീനറായ കെജ്രിവാളിന്റെ അറിവോടെയാണെന്നാണ് ഇ ഡിയുടെ നിലപാട്. also Read ; ഒടുവില്‍ മൗനം […]

ഡല്‍ഹി മദ്യനയക്കേസ്: രാജ്യസഭാ എം പിയുടെ വീട്ടില്‍ റെയ്ഡ്, രാഷ്ട്രീയപ്രേരിതമെന്ന് ആം ആദ്മി

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ എ എ പി യുടെ രാജ്യസഭാ എംപിയായ സഞ്ജയ് സിങിന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്. ഇതേ കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഫെബ്രുവരിയില്‍ സി ബി ഐ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു എ എ പി നേതാവിനെ കൂടി കേന്ദ്ര ഏജന്‍സി പിന്തുടരുന്നത്. Also Read; തട്ടമിടല്‍ പരാമര്‍ശം: കെ അനില്‍ കുമാര്‍ മാപ്പ് പറയണമെന്ന് കേരള മുസ്ലീം ജമാഅത്ത് ഡല്‍ഹി സര്‍ക്കാരിന്റെ […]

  • 1
  • 2