November 21, 2024

സൗദിയില്‍ വധശിക്ഷ റദ്ദ് ചെയ്ത് ജയിലില്‍ കഴിയുന്ന റഹീമിന്റെ മോചനകാര്യത്തില്‍ ഇന്നും തീരുമാനമായില്ല

റിയാദ്: സൗദിയില്‍ വധശിക്ഷ റദ്ദ് ചെയ്ത കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനകാര്യത്തില്‍ ഇന്നും തീരുമാനമായില്ല. റഹീമിന്റെ ഹര്‍ജി കോടതി ഇന്ന് പരിഗണിച്ചെങ്കിലും മോചനകാര്യത്തില്‍ തീരുമാനമെടുത്തില്ല. അതേസമയം തിങ്കളാഴ്ച കേസ് പരിഗണിക്കുമെന്ന് റഹീമിന്റെ അഭിഭാഷകനെ കോടതി നേരത്തെ അറിയിച്ചിരുന്നു. രാവിലെ കേസ് പരിഗണിച്ച കോടതി വിശദവിവരങ്ങള്‍ പരിശോധിച്ച ശേഷം വധശിക്ഷ റദ്ദ് ചെയ്ത അതെ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റീസിന്റെ ഓഫീസ് അക്കാര്യം തീരുമാനിക്കുമെന്നും അറിയിക്കുകയായിരുന്നു. Also Read ; മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിലിനിടെ തണ്ടര്‍ബോള്‍ട്ട് സംഘാംഗത്തിന് പാമ്പു […]

അബ്ദുള്‍ റഹീമിന്റെ മോചനം ; ദയാധനം കൈമാറി, നടപടികള്‍ അന്തിമഘട്ടത്തില്‍

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനത്തിനായുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക്.ദയാധനമായ 15 മില്യണ്‍ റിയാലിന്റെ സെര്‍ട്ടിഫൈഡ് ചെക്ക് കൈമാറിയതോടെയാണ് മോചന നടപടികള്‍ വേഗത്തിലായത്. Also Read ; മുന്‍ചക്രമില്ലാതെ ദേശീയ പാതയിലൂടെ തീപ്പൊരി ചിതറിച്ച് വാഹനമോടിച്ചു ; പിന്നാലെ കാര്‍ മണ്‍തിട്ടയിലേക്ക് ഇടിച്ചുകയറി, ഡ്രൈവര്‍ അറസ്റ്റില്‍ റിയാദ് ക്രിമിനല്‍ കോടതി ജഡ്ജിയുടെ പേരില്‍ റിയാദിലെ ഇന്ത്യന്‍ എംബസിയാണ് ചെക്ക് ഇഷ്യൂ ചെയ്തത്. റഹിം നിയമ സഹായ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ജഡ്ജിയുടെ പേരില്‍ ചെക്ക് ഇഷ്യൂ […]

അബ്ദു റഹീമിന്റെ മോചനം; നടപടികള്‍ ആരംഭിച്ച് ഇന്ത്യന്‍ എംബസി

ന്യൂഡല്‍ഹി: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദു റഹീമിന്റെ മോചനത്തിനായുള്ള നടപടികള്‍ ഇന്ത്യന്‍ എംബസി ആരംഭിച്ചു കഴിഞ്ഞു. കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം മോചനദ്രവ്യമായി ആവശ്യപ്പെട്ട 34 കോടി രൂപ സമാഹരിച്ചതായി എംബസി യുവാവിന്റെ കുടുംബത്തെയും സൗദി ഭരണകൂടത്തെയും അറിയിച്ചു. മോചനത്തിനായി സഹകരിക്കുമെന്ന് കുടുംബം ഉറപ്പ് നല്‍കി. Also Read ;ബുധനാഴ്ച വരെ ചൂട് തുടരും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, അഞ്ചുജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യത ഈദ് അവധി കഴിഞ്ഞ് സൗദിയില്‍ കോടതി തുറന്ന […]

34 കോടി മോചനദ്രവ്യം സമാഹരിച്ചെങ്കിലും റഹീമിന് ഇനിയും കടമ്പകള്‍ ബാക്കി; ജയില്‍ മോചിതനാവാന്‍ ചുരുങ്ങിയത് ഒന്നരമാസം

കോഴിക്കോട്: സൗദിയിലെ ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ടുള്ള തിരക്കിട്ട ശ്രമങ്ങളിലാണ് റഹീമിന്റെ നിയമസഹായകമ്മിറ്റി.ഇന്നലെയാണ് റഹീമിന്റെ മോചനത്തിനായുള്ള ധനസമാഹാരം പൂര്‍ത്തിയായത്.34 കോടി രൂപയാണ് മുഴുവന്‍ മോചനദ്രവ്യമായി സൗദി പൗരന്റെ കുടുംബം ആവശ്യപ്പെട്ടത്.ദയാധനം സമാഹരിച്ച വിവരം ഇന്ത്യന്‍ എംബസിയേയും അറിയിച്ചിട്ടുണ്ട്. Also Read ; ഇത് അനീതിയും ഞെട്ടിക്കുന്നതുമാണ്;കോടതിയില്‍ സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ലെന്ന് അതിജീവിത ഒരിക്കലും സാധ്യമാവില്ല എന്ന് കരുതിയ 34 കോടി സമാഹരിച്ചെങ്കിലും റഹീമിനെ നാട്ടിലെത്തിക്കാന്‍ കടമ്പകള്‍ ഇനിയും ബാക്കിയാണ്.സൗദി കുടുംബത്തിന്റെ അഭിഭാഷകനുമായി ഇന്ന് തന്നെ കൂടിക്കാഴ്ചക്ക് സമയം […]

സൗദിയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന് ആശ്വാസം;മോചനദ്രവ്യമായ 34 കോടി സമാഹരിച്ചു

കോഴിക്കോട്:സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനത്തിനായുള്ള ദയാധനത്തിനായുള്ള സമാഹരണം പൂര്‍ത്തിയായി.അബ്ദു റഹീമിനെ മോചിപ്പിക്കുന്നതിനായുള്ള ധനസമാഹരണം 30 കോടിയായെന്ന് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയണ് ധനസമാഹരണം പൂര്‍ത്തിയായ വിവരം പുറത്തുവന്നത്.റിയാദില്‍ തടവിലുള്ള റഹീമിന്റെ മോചനത്തിനായി സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നും സമാനതകളില്ലാത്ത ഫണ്ട് സമാഹരണമാണ് നടന്നത്.അതുകൊണ്ട് തന്നെ നിശ്ചയിച്ചതിലും രണ്ടു ദിവസം മുമ്പ് 34 കോടി രൂപ സമാഹരിക്കാനായി. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ കൈകോര്‍ത്താണ് […]