ഓട്ടോയില്‍ കയറിയ വിദ്യാര്‍ഥിനിക്ക് നേരെ അശ്ലീല സംസാരം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
തിരുവനന്തപുരം: ഓട്ടോയില്‍ കയറിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. നെയ്യാറ്റിന്‍കര, കുളത്തൂര്‍ വെങ്കടമ്പ് സ്വദേശിയായ അനു (27) നെയാണ് വെള്ളറട പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളറട എസ്.ഐ റസൂല്‍ രാജിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പ്രതി റിമാന്റിലാണ്. സ്‌കൂള്‍ വിട്ട് വൈകുന്നേരം വീട്ടിലേയ്ക്ക് പോകാന്‍ കാരക്കോണത്ത് ബസ് കാത്തുനിന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയോട് അമരവിളയിലേക്ക് പോകുന്ന ഓട്ടോയാണെന്ന് പറഞ്ഞു കയറ്റുകയായിരുന്നു അനു. ആ സമയം മറ്റൊരു സ്ത്രീയും ഓട്ടോയില്‍ കയറി. സ്ത്രീ […]





Malayalam 



































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































