ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ ലോറിയുമായി കൂട്ടിയിടിച്ചു, നാല് പേര്‍ ഗുരുതരാവസ്ഥയില്‍

തൃശൂര്‍: തളിക്കുളത്ത് ലോറിയും കാറും കൂട്ടിയിടിച്ച് ഏഴ് പേര്‍ക്ക് പരിക്ക്. തിരുവനന്തപുരം സ്വദേശികളായ മോനിഷ്, മോളി, അഖില്‍, ആദര്‍ശ്, രാധാകൃഷ്ണന്‍, ഹര്‍ഷ, അക്ഷിമ എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാല് പേര്‍ അതിതീവ്രപരിചരണ വിഭാഗത്തില്‍. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം. തളിക്കുളം ഹൈസ്‌കൂളിന് സമീപം പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം. പൂനെയില്‍ നിന്ന് ചരക്കുമായി വന്ന ലോറിയും കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. Also Read; മന്ത്രിസഭ പുന:സംഘടന ഈ മാസം ഉണ്ടോ? ഇന്നറിയാം  

റോഡപകടങ്ങളില്‍ പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവരെ ബുദ്ധിമുട്ടിക്കരുതെന്ന് എംവിഡി

തിരുവനന്തപുരം: അപകടങ്ങളില്‍ പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവരെ ഒരു വിധത്തിലും ബുദ്ധിമുട്ടിക്കരുതെന്ന് മോട്ടോര്‍ വാഹനവകുപ്പ്. അപകട വിവരം സ്റ്റേഷനില്‍ അറിയിച്ചവരെയോ ആശുപത്രിയില്‍ എത്തിച്ചവരെയോ കൂടുതല്‍ സമയം അവിടെ നില്‍ക്കണമെന്ന് ആശുപത്രി ജീവനക്കാരോ പോലീസോ നിര്‍ബന്ധിക്കാന്‍ പാടില്ല. അവര്‍ക്ക് സ്വമേധയാ താല്‍പര്യമില്ലാത്ത പക്ഷം സാക്ഷിയാക്കാനോ, പേരുവിവരങ്ങള്‍ രേഖപ്പെടുത്താനോ പോലീസ് നിര്‍ബന്ധിക്കരുതെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. എംവിഡി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ആരാണ് Good samaritan ( നല്ല ശമര്യക്കാരന്‍ ) റോഡപകടങ്ങളില്‍ പെടുന്നവരെ സ്വമേധയാ ലാഭേച്ഛയോ, പ്രതിഫലമോ, നഷ്ടപരിഹാരമോ […]

കൊച്ചിയില്‍ ഇരുചക്രവാഹനം പുഴയില്‍ വീണ് രണ്ട് മരണം

കൊച്ചി: കൊച്ചി മഞ്ഞുമ്മലില്‍ ഇരുചക്രവാഹനം പുഴയില്‍ വീണ് രണ്ട് മരണം. പുതുവൈപ്പ് സ്വദേശിയായ കെല്‍വിന്‍ ആണ് മരിച്ചവരില്‍ ഒരാള്‍. രണ്ടാമത്തെയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രിയായിരുന്നു അപകടം നടന്നത്. വാഹനം വഴിതെറ്റി പുഴയിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തില്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. ഇന്ന് പുലര്‍ച്ചെയോടെ കെല്‍വിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. എന്നാല്‍ പിന്നീടാണ് കെല്‍വിനൊപ്പം ഒരാള്‍ കൂടി ബൈക്കില്‍ യാത്ര ചെയ്തിട്ടുണ്ടായിരുന്നുവെന്ന വിവരം പോലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് രണ്ടാമത്തെയാളുടെ മൃതദേഹവും […]

യുവഡോക്ടര്‍മാരുടെ മരണം; ഗൂഗിള്‍ മാപ്പ് ചതിച്ചതല്ല, സംഭവിച്ചത് ഇതാണ്

പറവൂര്‍: പുഴയിലേക്ക് കാര്‍ മറിഞ്ഞ് രണ്ട് യുവ ഡോക്ടര്‍മാര്‍ മരിക്കാനിടയായത് ഗൂഗിള്‍ മാപ്പ് വഴിമാറി കാണിച്ചതുകൊണ്ടല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്. അശ്രദ്ധമായ ഡ്രൈവിങ്ങാണ് അപകടകാരണമെന്നും പരിശോധനകള്‍ക്ക് ശേഷം മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. അപകടസ്ഥലവും ഡോക്ടര്‍മാര്‍ സഞ്ചരിച്ച കാറും മോട്ടോര്‍ വാഹന വകുപ്പ് പരിശോധിച്ചിരുന്നു. ശനിയാഴ്ച രാത്രി പന്ത്രണ്ടോടെ ഗോതുരുത്ത് പുഴയില്‍ കടല്‍വാതുരുത്ത് കടവിലാണ് അപകടം നടന്നത്. ഗൂഗിള്‍ മാപ്പില്‍ വഴി കൃത്യമായി കാണിക്കുന്നുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. മേഖലയിലെ ദിശാ ബോര്‍ഡുകളും ഗൂഗിള്‍ മാപ്പും […]