നടിയെ ആക്രമിച്ച കേസ് ; ഫോറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രണ്ട് ഫൊറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം തള്ളി ഹൈക്കോടതി. സുനിയുടേത് ബാലിശമായ വാദമെന്ന് പറഞ്ഞാണ് കോടതി ആവശ്യം തള്ളിയത്. സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യമായ നടപടിയല്ലെന്നും വീണ്ടും വിസ്താരം നടത്തുന്നത് കേസിന്റെ വിചാരണ വൈകാന്‍ ഇടയാക്കുമെന്നും കോടതി നിരീക്ഷിച്ചു. നടന്‍ ദിലീപ് കൂടി പ്രതിയായ കേസില്‍ 2017 ഫെബ്രുവരി 23 മുതല്‍ പള്‍സര്‍ സുനി റിമാന്‍ഡിലാണ്. Also Read ; ഇന്നലെ പലസ്തീന്‍ ഇന്ന് ബംഗ്ലാദേശ് ; ട്രോളുകള്‍ക്ക് […]

നടിയെ ആക്രമിച്ച കേസിലെ പ്രധാനസാക്ഷി പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു

ആലപ്പുഴ: നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായിരുന്ന പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു. വ്യക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. രണ്ട് വ്യക്കകളും തകരാറിലായതോടെ സുമനസ്സുകളുടെ സഹായത്തോടെ ഡയാലിസിസ് ചെയ്താണ് ബാലചന്ദ്രകുമാര്‍ മുന്നോട്ട് പോയിരുന്നത്. ഇതിനിടയില്‍ ഹൃദയാഘാതം സംഭവിച്ചതോടെ അദ്ദേഹത്തിന്റെ നില ഗുരുതരാവസ്ഥയിലാവുകയായിരുന്നു. തലച്ചോറിലെ അണുബാധയും ബാലചന്ദ്രകുമാറിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാക്കി. Also Read; പാലക്കാട് അപകടം ; കുട്ടികളുടെ മടക്കവും ഒന്നിച്ച്, സംസ്‌കാര ചടങ്ങുകള്‍ തുടങ്ങി നടിയെ ആക്രമിച്ച കേസില്‍ […]

നടിയെ ആക്രമിച്ച കേസ് ; അന്തിമ വാദം തുറന്ന കോടതിയില്‍ വേണമെന്ന് ആവശ്യം ,ഹര്‍ജി നല്‍കി അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസ് തുറന്ന കോടതിയില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹര്‍ജി നല്‍കി. കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെറ്റായ കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വിചാരണയുടെ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവരാന്‍ തുറന്ന കോടതിയില്‍ അന്തിമ വാദം നടത്തണമെന്നാണ് വിചാരണക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ അതിജീവിത ആവശ്യപ്പെട്ടിരിക്കുന്നത്. ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിച്ചേക്കും. അതേ സമയം, കേസില്‍ കഴിഞ്ഞ ദിവസം അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. തന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ചട്ടവിരുദ്ധമായി […]

നടിയെ ആക്രമിച്ച കേസ്; മെമ്മറികാര്‍ഡ് പരിശോധിച്ചതില്‍ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ മെമ്മറി കാര്‍ഡ് ചട്ടവിരുദ്ധമായി തുറന്ന് പരിശോധിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് നീതി തേടി അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചു. കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കെ മൂന്ന് തവണ ഈ മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചുവെന്ന് ശാസ്ത്രീയ പരിശോധനയില്‍ ഉള്‍പ്പെടെ തെളിഞ്ഞിരുന്നു. ഈ കുറ്റകൃത്യം ചെയ്ത ആളുകളെ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനും സുപ്രീംകോടതിയെയും ഹൈക്കോടതിയെയും സമീപിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നാണ് അതിജീവിതയുടെ പരാതിയില്‍ പറയുന്നത്. Also Read ; ശബരിമലയിലെ ദിലീപിന്റെ വിഐപി സന്ദര്‍ശനം ; ഹൈക്കോടതി ഹര്‍ജി […]

മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ അന്വേഷണമില്ല ; അതിജീവിതയുടെ ഉപഹര്‍ജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറികാര്‍ഡിലെ വസ്തുതാ അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഉപഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടികാണിച്ചാണ് കോടതി ഹര്‍ജി തള്ളിയത്. അതേസമയം അതിജീവിതയ്ക്ക് പുതിയ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. Also Read ; വീണയുടെ യാത്ര, താമസ ചെലവുകളടക്കം സിഎംആര്‍എല്‍ വഹിച്ചു, മാസപ്പടിക്ക് പുറമെ മറ്റ് ഇടപാടുകള്‍ ; അന്വേഷണം കൂടുതല്‍ തലങ്ങളിലേക്ക് കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അതിജീവിത നല്‍കിയ ഹര്‍ജിയില്‍ […]

നടിയെ ആക്രമിച്ച കേസ് ; രണ്ടാംഘട്ട വിചാരണ ആരംഭിച്ചു, ദിലീപും പള്‍സര്‍ സുനിയുമടക്കം പ്രതികള്‍ കോടതിയില്‍

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ രണ്ടാംഘട്ട വിചാരണ തുടങ്ങി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടപടികള്‍ പുരോഗമിക്കുന്നത്. കേസില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളും സാക്ഷി മൊഴികളും പ്രകാരം പ്രതികളോട് കോടതി ചോദ്യങ്ങള്‍ ചോദിക്കുന്ന നടപടിയാണ് ഇപ്പോള്‍ നടക്കുന്നത്. Also Read ; അര്‍ജുന്റെ ലോറിയില്‍ മകന്റെ കളിപ്പാട്ടവും വാച്ചും,പാത്രങ്ങളും ; ഓര്‍മ്മകള്‍ ബാക്കിവെച്ച കണ്ണീര്‍ക്കാഴ്ചകള്‍ നടന്‍ ദിലീപ്, പള്‍സര്‍ സുനി, മാര്‍ട്ടിന്‍ മണികണ്ഠന്‍ എന്നിവര്‍ കോടതിയിലെത്തിയിട്ടുണ്ട്.കേസില്‍ ആകെ പത്ത് പ്രതികളാണുള്ളത്. പ്രതികളുടെ ഭാഗം കേട്ടതിന് ശേഷം […]

പള്‍സര്‍ സുനിയുടെ ജയില്‍മോചനം ഇനിയും നീളും ; രണ്ട് കേസില്‍ കൂടി ജാമ്യം ലഭിക്കണം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച പള്‍സര്‍ സുനിക്ക് പക്ഷേ ജയില്‍ മോചനം ഇനി നീണ്ടേക്കും. സുനിക്ക് ഇനിയും മറ്റ് രണ്ട് കേസുകളില്‍ കൂടി ജാമ്യ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ജയില്‍മോചനം നീളുന്നത്. ഏഴര വര്‍ഷത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി സുനിക്ക് ജാമ്യം അനുവദിച്ചത്. Also Read ; ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ; മൊഴികള്‍ ഗൗരവമുള്ളത്, കേസെടുക്കാന്‍ അന്വേഷണ സംഘം കോട്ടയത്ത് കവര്‍ച്ച നടത്തിയ കേസിലും നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായിരിക്കെ കാക്കനാട് ജില്ലാ […]

പള്‍സര്‍ സുനി നാളെ ജയില്‍ മോചിതനാകും

കൊച്ചി: പള്‍സര്‍ സുനി നാളെ ജയില്‍ മോചിതനാകും. നടിയെ ആക്രമിച്ച കേസില്‍ ചൊവ്വാഴ്ചയാണ് പള്‍സര്‍ സുനിക്ക് സുപ്രിംകോടതി ജാമ്യം നല്‍കിയത്.കേസില്‍ ഏഴര വര്‍ഷത്തിന് ശേഷമാണ് സുനി ജയിലില്‍ നിന്ന് പുറത്തേക്ക് എത്തുന്നത്. Also Read ; പൂരനഗരിയില്‍ ഇന്ന് പുലിയിറക്കം ; 7 പുലിക്കളി സംഘങ്ങളാണ് ഇറങ്ങുന്നത്, വൈകിട്ടോടെ സ്വരാജ് റൗണ്ട് നിറയും വിചാരണ കോടതി നടപടികളെ സുപ്രീം കോടതി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ ഏഴര വര്‍ഷമായി പള്‍സര്‍ സുനി ജയിലില്‍ കഴിയുകയാണെന്നും കേസിലെ വിചാരണ ഇപ്പോഴൊന്നും […]

നടിയെ ആക്രമിച്ച കേസ് ; പള്‍സര്‍ സുനിക്ക് ജാമ്യം

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് ജാമ്യം. സുപ്രീം കോടതിയാണ് സുനിക്ക് ജാമ്യം അനുവദിച്ചത്. കേസിന്റെ വിചാരണ ആരംഭിച്ച് ഏഴര വര്‍ഷത്തിന് ശേഷമാണ് പള്‍സര്‍ സുനിക്ക് ജാമ്യം ലഭിക്കുന്നത്. 2017 ഫെബ്രുവരി 23 മുതല്‍ ഈ കേസില്‍ സുനി ജയിലിലാണ്. അതേസമയം പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ജാമ്യം ലഭിച്ചാല്‍ സുനി മുങ്ങാനും വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിടുമെന്ന് പറഞ്ഞ് അതിജീവിതയെ ഭീഷണിപ്പെടുത്താനുമുള്ള സാധ്യത ഏറെയാണെന്ന് സര്‍ക്കാര്‍ […]

നടിയെ ആക്രമിച്ച കേസ് ; പള്‍സര്‍ സുനിക്ക് പിഴ വിധിച്ച ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് പിഴ വിധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ആവര്‍ത്തിച്ച് ജാമ്യാപേക്ഷ നല്‍കിയതിനാണ് ഹൈക്കോടതി പിഴ വിധിച്ച്. 25000 രൂപയായിരുന്നു പിഴ. ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, അഗസ്റ്റിന്‍ ജോര്‍ജ്ജ് മാസിഹ് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. Also Read ; ഗുസ്തി താരം വിനേഷ് ഫോഗട്ടിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്രക്കറ്റ് താരം സൗരവ് ഗാംഗുലി തുടര്‍ച്ചയായി ഹൈക്കോടതിയെ സമീപിക്കുന്നതിന് പള്‍സര്‍ സുനിയെ സഹായിക്കാന്‍ തിരശ്ശീലയ്ക്ക് […]

  • 1
  • 2