ഇത് അനീതിയും ഞെട്ടിക്കുന്നതുമാണ്;കോടതിയില്‍ സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ലെന്ന് അതിജീവിത
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട് വസ്തുതാ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി അതിജീവിത.റിപ്പോര്‍ട്ട് തികച്ചും അനീതിയും ഞെട്ടിക്കുന്നതുമാണെന്നാണ് അതിജീവിത വ്യക്തമാക്കുന്നത്. ഒരു വ്യക്തിയെന്ന നിലയില്‍ രാജ്യത്തെ ഭരണഘടന അനുവദിച്ചിട്ടുള്ള മൗലികാവകാശമാണ് ലംഘിക്കപ്പെട്ടിട്ടുള്ളത്. Also Read ; കശ്മീരില്‍ ബിജെപിയെ വെല്ലുവിളിച്ച് മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള; ബിജെപിക്ക് കെട്ടിവെച്ച പണം പോലും കിട്ടില്ല അതിജീവിതയുടെ കുറിപ്പ് ‘ഇത് അനീതിയും ഞെട്ടിക്കുന്നതും! എന്റെ കേസുമായി ബന്ധപ്പെട്ട മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ വിചാരണക്കോടതി […]