പൂരം കലക്കിയയാള്‍ നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് കെ മുരളീധരന്‍
തൃശൂര്‍: തൃശൂര്‍ പൂരം കലക്കിയ സംഭവത്തില്‍ സര്‍ക്കാരിന് എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ബി.ജെ.പിയെ വിജയിപ്പിക്കാനായി പൂരം കലക്കലില്‍ മുന്‍കൈയെടുത്തയാളാണ് എം.ആര്‍ അജിത് കുമാര്‍. അങ്ങനെയൊരാളെ തന്നെയാണ് റിപ്പോര്‍ട്ട് നല്‍കാന്‍ നിയോഗിച്ചത്. ആ റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ല. നരേന്ദ്ര മോദിയുടെയും പിണറായി വിജയന്റെയും ഇടയിലെ പാലമാണ് അജിത് കുമാറെന്നും മുരളീധരന്‍ വിമര്‍ശിച്ചു. Also Read; ‘സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു’ ; വിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം അജിത് കുമാറിനെ സംരക്ഷിക്കാന്‍ […]