സൗരജ്വാലയുടെ തീവ്രത രേഖപ്പെടുത്തി ആദിത്യ എല്‍-1
ന്യൂഡെല്‍ഹി: ആദിത്യ-എല്‍1-ന്റെ പഠനവിവരങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. സൗരജ്വാലയുടെ തീവ്രതയെക്കുറിച്ചുള്ള എക്‌സ്-റേ പഠന വിവരങ്ങളാണ് ഐഎസ്ആര്‍ഒ പുറത്തുവിട്ടത്. പേടകത്തിന്റെ ഹൈ എനര്‍ജി എല്‍1 ഓര്‍ബിറ്റിംഗ് എക്‌സ്-റേ സ്‌പെക്ട്രോമീറ്റര്‍ (HEL1OS) എന്ന പേലോഡാണ് സൗരജ്വാലയുടെ തീവ്രത അളന്നത്. ഒക്ടോബര്‍ 29-ന് നടത്തിയ നിരീക്ഷണത്തിലാണ് ഒരു സൗരജ്വാലയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയത്. സൗരജ്വാലയിലെ ഉയര്‍ന്ന അളവിലുള്ള ഊര്‍ജത്തിന്റെ എക്സ്-റേ പ്രവര്‍ത്തനം നിരീക്ഷിക്കുന്നത്തിനായി രൂപകല്പന ചെയ്തെടുത്ത പേലോഡാണ് എച്ച്ഇഎല്‍1ഒഎസ്. സൂര്യന്റെ അന്തരീക്ഷത്തില്‍ നിന്ന് ക്ഷണനേരം കൊണ്ട് സ്‌ഫോടനാത്മകമായി പ്രകാശം പ്രവഹിക്കുന്നതിനെയാണ് സൗരജ്വാല എന്ന് […]





Malayalam 

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































