പെട്രോള്‍ പമ്പ് തുടങ്ങാന്‍ ചിലവ് രണ്ട് കോടി; പ്രശാന്തന്റെ പണ സ്രോതസ്സ് അന്വേഷിക്കാന്‍ ഇ ഡി എത്തും

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെയുണ്ടായ വിവാദങ്ങളില്‍ പുതിയ വഴിത്തിരിവ്. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ വെളിപ്പെടുത്തല്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ട്രേറ്റ് അന്വേഷിച്ചേക്കും. പെട്രോള്‍ പമ്പിന് എന്‍ഒസി ലഭിക്കാനായി എഡിഎമ്മിന് കൈക്കൂലി നല്‍കിയെന്നായിരുന്നു പി പി ദിവ്യയുടെ വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെ നവീന്‍ ബാബുവിന് 98,500 രൂപ കൈക്കൂലി നല്‍കിയെന്ന് ലൈസന്‍സിന് അപേക്ഷിച്ച ടിവി പ്രശാന്തന്‍ വെളിപ്പെടുത്തുകയും ചെയ്തു. Also Read; നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന പരാതി തയ്യാറാക്കിയത് […]

നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന പരാതി തയ്യാറാക്കിയത് എഡിഎമ്മിന്റെ മരണശേഷമാണോ എന്ന സംശയം ബലപ്പെടുന്നു

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന പരാതി തയ്യാറാക്കിയത് എഡിഎമ്മിന്റെ മരണശേഷമാണോ എന്ന് സംശയം. പരാതി ധൃതിയില്‍ തയ്യാറാക്കിയതാണെന്നും അതിന് പിന്നില്‍ പ്രശാന്തിന്റെ ബന്ധുവാണോ എന്നതുള്‍പ്പെടെയുള്ള സംശയങ്ങളാണ് ഉയരുന്നത്. എഡിഎമ്മിന്റെ ആത്മഹത്യക്ക് പിന്നാലെയാണ് മാധ്യമങ്ങള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ ഓഫീസിനോട് പരാതി സംബന്ധിച്ച് ചോദ്യമുന്നയിക്കുന്നത്. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍ വഴി അയക്കുന്ന പരാതികള്‍ക്ക് ഓണ്‍ലൈനായി സംവിധാനങ്ങള്‍ക്ക് കാണാനാകും. പോസ്റ്റല്‍ വഴി ലഭിക്കുന്ന പരാതിയാണെങ്കില്‍ അത് ഇ-ഫയലിന്റെ ഭാഗമായി മാറുകയും ടോക്കണ്‍ ഉള്‍പ്പെടെ പരാതിക്കാരന് നല്‍കുകയും […]

എഡിഎമ്മിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇന്ന് രാവിലെ 11.30 യോടെയാണ് എം വി ഗോവിന്ദന്‍ വീട്ടിലെത്തിയത്. തുടര്‍ന്ന് കുടുംബവുമായി കൂടിക്കാഴ്ച നടത്തി. അതേസമയം കുടുംബവുമായുള്ള കൂടിക്കാഴ്ച അടച്ചിട്ട മുറിയിലായിരുന്നുവെന്ന വാര്‍ത്തയും പുറത്തു വരുന്നുണ്ട്. എഡിഎമ്മിന്റെ കുടുംബത്തോടൊപ്പം എം വി ഗോവിന്ദന്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമങ്ങളെ അനുവദിച്ചതിന് ശേഷം എല്ലാവരെയും പുറത്താക്കി സിപിഎം നേതാക്കള്‍ക്കൊപ്പം കുടുംബാംഗങ്ങളോട് അദ്ദേഹം സംസാരിച്ചു. കേസില്‍ കുറ്റാരോപിതയായ പി.പി.ദിവ്യയെ പോലീസ് ഇനിയും […]

എ ഡി എം കൈക്കൂലി വാങ്ങിയെന്ന് പറഞ്ഞിട്ടില്ലെന്ന് പരാതിക്കാരന്‍, പി പി ദിവ്യയുടെ വാദങ്ങള്‍ പൊളിയുന്നു

കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പി.പി ദിവ്യയുടെ ആരോപണങ്ങള്‍ തള്ളി കണ്ണൂര്‍ സ്വദേശി ഗംഗാധരന്‍. തന്റെ സ്ഥലത്ത് മണ്ണിട്ട് നികത്തുന്നതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസില്‍ നിന്ന് നല്‍കിയ സ്റ്റോപ് മെമ്മോയ്ക്ക് എതിരെയാണ് പരാതി പറഞ്ഞത്. എഡിഎം കൈക്കൂലി വാങ്ങിയതായി താന്‍ പരാതിയില്‍ പറഞ്ഞിട്ടില്ല. എഡിഎം മുതല്‍ താഴേക്ക് റവന്യൂ വകുപ്പിന്റെ ഉദ്യോഗസ്ഥ ശ്രേണിയിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും എതിരെയാണ് താന്‍ വിജിലന്‍സിന് പരാതി നല്‍കിയത്. ഉദ്യോഗസ്ഥരെല്ലാം തനിക്കെതിരെ ചതിപ്രയോഗം ചെയ്തിട്ടുണ്ട്. വിജിലന്‍സിന് നല്‍കിയ പരാതി […]

എഡിഎം ജീവനൊടുക്കിയ സംഭവം: കൈക്കൂലി പരാതി വ്യാജമെന്ന് സംശയം

കണ്ണൂര്‍: എഡിഎം ജീവനൊടുക്കിയ സംഭവത്തില്‍ കൈക്കൂലി പരാതി വ്യാജമെന്ന് സംശയം. പെട്രോള്‍ പമ്പിനുള്ള പാട്ടക്കരാറിലും കൈക്കൂലി സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പറയപ്പെടുന്ന പരാതിയിലും പ്രശാന്തന്റെ ഒപ്പിലുള്ള വ്യത്യാസമാണ് പരാതി വ്യാജമാണെന്ന സംശയം ബലപ്പെടുത്തിയത്. പ്രശാന്തന്‍ പരാതിയില്‍ ആരോപിക്കുന്നത് പെട്രോള്‍ പമ്പിന് എട്ടാം തീയ്യതി എന്‍ഒസി അനുവദിച്ചു എന്നാണ്. എന്നാല്‍ രേഖകള്‍ പ്രകാരം എഡിഎം എന്‍ഒസി അനുവദിച്ചത് ഒന്‍പതാം തീയ്യതി വൈകിട്ട് മൂന്ന് മണിക്കാണ്. ഇതും പരാതി വ്യാജമാണെന്ന സംശയം ബലപ്പെടുത്തുന്നു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ […]

ചിതയ്ക്ക് തീകൊളുത്തി പെണ്‍മക്കള്‍, നിറകണ്ണുകളോടെ നവീന്‍ ബാബുവിന് വിട നല്‍കി നാട്

മലയാലപ്പുഴ: നിറഞ്ഞ കണ്ണുകളോടെ നവീന്‍ ബാബുവിന് വിട നല്‍കി നാട്. മലയാലപ്പുഴയിലേക്ക് ഒഴുകിയെത്തിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി മക്കളായ നിരഞ്ജനയും നിരുപമയും ചിതയ്ക്ക് തീ കൊളുത്തി. കണ്ണുനീര്‍ തളംകെട്ടി നിന്ന കണ്ണുകളിലൂടെ ചിതയെരിയുന്നത് സുഹൃത്തുക്കളും ബന്ധുക്കളും നെടുവീര്‍പ്പോടെ കണ്ടുനിന്നു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. മക്കളും സഹോദരന്‍ അരുണ്‍ബാബു ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും അന്തിമോപചാരം അര്‍പ്പിച്ച ശേഷമാണ് ഭൗതികദേഹം വീട്ടുവളപ്പില്‍ ഒരുക്കിയ ചിതയിലേക്കെടുത്തത്. നിരഞ്ജനയും നിരുപമയും അവസാനമായി അച്ഛന് അന്ത്യചുംബനം നല്‍കിയപ്പോള്‍ അത് […]

എഡിഎം നവീന്‍ ബാബുവിനെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവിനെക്കുറിച്ചും വിശദീകരിച്ച് പത്തനംതിട്ട മുന്‍ കളക്ടര്‍

ഒരു പരാതിയും കേള്‍പ്പിക്കാത്ത, ഏത് ഔദ്യോഗികകാര്യവും 100 ശതമാനം വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ കഴിയുമായിരുന്ന ചുരുക്കം ചില ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു എഡിഎം നവീന്‍ ബാബുവെന്ന് പത്തനംതിട്ട മുന്‍ കളക്ടര്‍ പി.ബി നൂഹ്. ഏറെ സംഭവബഹുലമായ 2018 ലെ വെള്ളപ്പൊക്കവും ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദവും കോവിഡ് മഹാമാരിയും പോലുള്ള പ്രതിസന്ധിഘട്ടങ്ങളെയും ഒരു പരിധി വരെ തരണം ചെയ്യാന്‍ സാധിച്ചത് നവീന്‍ ബാബുവിനെ പോലുള്ള ഉദ്യോഗസ്ഥരുടെ സഹായത്താലാണെന്ന് നൂഹ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സഹപ്രവര്‍ത്തകനായി കൂടെ ഉണ്ടായിരുന്ന മൂന്നു വര്‍ഷക്കാലം […]