തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 5 എംപിമാര്‍; കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ സജീവം, എതിര്‍ത്ത് ഒരു വിഭാഗം

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഹൈക്കമാന്‍ഡിനെ താല്‍പര്യം അറിയിച്ച് കോണ്‍ഗ്രസിലെ അഞ്ച് എംപിമാര്‍. കെ സുധാകരന്‍, അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ്, ഷാഫി പറമ്പില്‍, എം കെ രാഘവന്‍ എന്നിവരാണ് മത്സിരിക്കാനൊരുങ്ങുന്നത്. കെസി വേണുഗോപാല്‍ മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ എംപിമാരെ മത്സരിപ്പിക്കുന്നതില്‍ കേരളത്തിലെ ഒരു വിഭാഗം നേതാക്കള്‍ക്കിടയില്‍ ശക്തമായ എതിര്‍പ്പുണ്ടെന്നാണ് വിവരം. മോദി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടനം; മുഹമ്മദ് റിയാസിനെ ഒഴിവാക്കി, പരിപാടി ബഹിഷ്‌കരിക്കാന്‍ മുഖ്യമന്ത്രി എംപിമാര്‍ മത്സരിക്കണോയെന്നതില്‍ ഹൈക്കമാന്‍ഡാകും അന്തിമ തീരുമാനം കൈക്കൊള്ളുക. നിയമസഭ തെരഞ്ഞെടുപ്പിലെ […]

സ്വര്‍ണക്കൊള്ള; പോറ്റിയും അടൂര്‍ പ്രകാശും തമ്മില്‍ അടുത്ത സൗഹൃദം? ബെംഗളൂരുവില്‍ വെച്ച് കൂടിക്കാഴ്ച, ചിത്രങ്ങള്‍ പുറത്ത്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും തമ്മില്‍ അടുത്ത സൗഹൃദംമെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരും തമ്മില്‍ ബെംഗളൂരുവില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്; റോഡ് ഷോയില്‍ പങ്കെടുക്കും, വിവിധ ട്രെയിനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്യും അടൂര്‍ പ്രകാശിനെ കാണുമ്പോള്‍ പോറ്റിയുടെ സുഹൃത്തും സ്പോണ്‍സറുമായ രമേശ് റാവുവും പോറ്റിക്ക് ഒപ്പമുണ്ടായിരുന്നു. പോറ്റിയും ഒപ്പമുള്ളവരും അടൂര്‍ പ്രകാശിന് സമ്മാനം നല്‍കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. പോറ്റിയുടെ […]