January 24, 2026

അഹമ്മദാബാദ് വിമാന ദുരന്തം: ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകട കാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ (AAIB) പ്രഥമിക റിപ്പോര്‍ട്ട് പുറത്ത്. ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകട കാരണം എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വിമാനം പറന്നുയര്‍ന്ന ഉടനെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫാവുകയായിരുന്നു. സ്വിച്ച് എന്തിനാണ് ഓഫ് ചെയ്തതെന്ന് പൈലറ്റ് ചോദിക്കുന്നതും ഓഫ് ചെയ്തിട്ടില്ല എന്ന് സഹപൈലറ്റ് പറയുന്നതും കോക്പിറ്റ് ഓഡിയോയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തിന്റെ എഞ്ചിനുകള്‍ പ്രവര്‍ത്തിച്ചത് സെക്കന്‍ഡുകള്‍ മാത്രമാണെന്നും 32 സെക്കന്റ് കൊണ്ട് അപകടം സംഭവിച്ചുവെന്നുമാണ് റിപ്പോര്‍ട്ട് […]

എമര്‍ജന്‍സി എക്‌സിറ്റ് വഴി എടുത്ത് ചാടി, അപകടത്തില്‍പ്പെട്ട വിമാനത്തില്‍ നിന്ന് യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി

അഹമ്മദാബാദ്: വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ യുവാവിന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍. ഒരാളുപോലും രക്ഷപ്പെടാത്ത അപകടമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് രമേശ് ബിശ്വാസ് കുമാര്‍ (38) എന്ന യുവാവ് രക്ഷപ്പെട്ടെന്ന വിവരം പുറത്ത് വരുന്നത്. എമര്‍ജന്‍സി എക്സിറ്റ് വഴി പുറത്തേക്ക് ചാടുകയായിരുന്നുവെന്നാണ് യുവാവ് പറയുന്നത്. ഇയാള്‍ നടന്നു പോകുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. താന്‍ വിമാനത്തിലെ 11എ സീറ്റിലെ യാത്രക്കാരനാണെന്നാണ് ഇയാള്‍ പറയുന്നത്. അതേസമയം അപകടത്തില്‍ ഒരാള്‍ പോലും രക്ഷപ്പെട്ടില്ലെന്നാണ് നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യന്‍ വംശജനാണ് ബിശ്വാസ്. […]