November 21, 2024

ഹരിയാനയിലെ ട്വിസ്റ്റില്‍ അമ്പരന്ന് കോണ്‍ഗ്രസ് ; എഐസിസി ആസ്ഥാനത്തെ ആഘോഷങ്ങള്‍ നിര്‍ത്തി, കേവല ഭൂരിപക്ഷം മറികടന്ന് ബിജെപി

ഡല്‍ഹി: ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലത്തിലെ ട്വിസ്റ്റില്‍ അമ്പരന്ന് കോണ്‍ഗ്രസ് നേതൃത്വം. വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ കേവല ഭൂരിപക്ഷത്തിനടുത്തേക്ക് മുന്നേറിയ കോണ്‍ഗ്രസിനെ പിന്നിലാക്കി ബിജെപി ലീഡ് ഉയര്‍ത്തുകയായിരുന്നു. ഇതോടെ എഐസിസി ആസ്ഥാനത്തെ ആഘോഷങ്ങള്‍ കോണ്‍ഗ്രസ് നിര്‍ത്തിവെച്ചു. ഹരിയാനയിലെ ആഘോഷങ്ങളും കോണ്‍ഗ്രസ് നിര്‍ത്തി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഹരിയാനയില്‍ ബിജെപി ലീഡ് നിലയില്‍ മുന്നേറുകയാണ്. രാവിലെ 9.55വരെയുള്ള കണക്കുകള്‍ പ്രകാരം ബിജെപി ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം മറികടന്നു. ലീഡ് നിലയില്‍ പിന്നോട്ട് പോയതോടെ കോണ്‍ഗ്രസ് […]

ഇടഞ്ഞ് നിന്ന സുധാകരന്റെ തന്ത്രം ഫലിച്ചു ; നിരാശനായി ഹസന്‍

തിരുവനന്തപുരം : കെ സുധാകരന്‍ നാളെ കെപിസിസി അധ്യക്ഷനായി ചുമതലയേല്‍ക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം.ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കണ്ണൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായതിനാല്‍ താല്‍കാലികമായി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറിയിരുന്നു. എംഎം ഹസനായിരുന്നു ആക്ടിങ് പ്രസിഡന്റിന്റെ ചുമതല വഹിച്ചത്.തുടര്‍ന്ന് തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം സുധാകരന് ചുമതല നല്‍കിയില്ല.ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ തര്‍ക്കം ഉടലെടുത്തിരുന്നു.എന്നാല്‍ ഈ പ്രശ്‌നം പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ ഭിന്നതയ്ക്കും ഗ്രൂപ്പിസത്തിനും വഴിവയ്ക്കുമെന്ന് മനസിലായതോടെ സുധാകരന്‍ തന്നെ അധ്യക്ഷസ്ഥാനത്ത് തുടരട്ടെ എന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുകയായിരുന്നു. Also Read ; ഊട്ടി, കൊടൈക്കനാല്‍ […]

കോണ്‍ഗ്രസിനെ വെട്ടിലാക്കി വീണ്ടും രാജി : മുന്‍ എംഎല്‍എമാരായ നീരജ് ബസോയ, നസീബ് സിംഗ് എന്നിവരാണ് രാജിവെച്ചത്

ഡല്‍ഹി: കോണ്‍ഗ്രസിനെ വെട്ടിലാക്കി വീണ്ടും രാജി.മുന്‍ എംഎല്‍എമാരായ നീരജ് ബസോയ, നസീബ് സിംഗ് എന്നിവരാണ് പാര്‍ട്ടി അംഗത്വം രാജിവെച്ചത്. എഎപിയുമായുള്ള സഖ്യത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് വിശദീകരണം.ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായിരുന്നു നസീബ് സിംഗ്. ഇരുവര്‍ക്കും ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നിരീക്ഷക ചുമതലയുമുണ്ടായിരുന്നു. നസീബ് സിംഗിന് നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയുടെയും നീരജ് ബസോയ്ക്ക് വെസ്റ്റ് ഡല്‍ഹി മണ്ഡലത്തിന്റെയും ചുമതലയാണുള്ളത്. Also Read ;മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പോലീസ് : മേയര്‍ക്കെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങി ഡ്രൈവര്‍ യദു, സൈബര്‍ ആക്രമണത്തിനെതിരെ പരാതി […]

അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കേരളത്തിലെ തെരഞ്ഞെടുപ്പിന് ശേഷമെന്ന് എഐസിസി വൃത്തങ്ങള്‍

ഡല്‍ഹി: കേരളത്തിലെ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും അമേഠിയിലും റായ്ബറേലിയിലും സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുകയുളളു എന്ന സൂചനയുമായി എഐസിസി വൃത്തങ്ങള്‍.ഇതിലൂടെ സ്ഥാനാര്‍ത്ഥികള്‍ക്ക് മണ്ഡലങ്ങളില്‍ പ്രചാരണത്തിന് മതിയായ സമയം കിട്ടുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.രണ്ട് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത് അഞ്ചാം ഘട്ടത്തിലാണ്.രാഹുലിനെ അമേഠിയിലോ റായ്ബറേലിയിലോ മത്സരിപ്പിക്കാന്‍ ആലോചനയുണ്ട്.അങ്ങനെയെങ്കില്‍ രാഹുലിന്റെ രണ്ടാം മണ്ഡലത്തിലെ മത്സരം ചര്‍ച്ചയാകാതിരിക്കാനുള്ള നീക്കമാണ് ഇതെന്നാണ് സൂചന.അതേസമയം റോബര്‍ട്ട് വദ്ര അമേഠിയില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് പിസിസി അറിയിച്ചു. Also Read ;പാരീസില്‍ ബാഴ്സലോണയ്ക്ക് വിജയം എന്നാല്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ […]

രാജസ്ഥാനില്‍ അശോക് ഗഹ്‌ലോട്ടിനെ നേതൃസ്ഥാനത്ത് നിന്ന് നീക്കും

ജയ്പൂര്‍: രാജസ്ഥാനില്‍ അശോക് ഗഹ്‌ലോട്ടിനെ നേതൃസ്ഥാനത്ത് നിന്ന് നീക്കുമെന്നും പുതിയ നിയമസഭ കക്ഷി നേതാവിനെ നിയമിക്കുമെന്നും എഐസിസി നേതൃത്വം അറിയിച്ചു. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും നേതൃസ്ഥാനത്തിന് ഇന്നലെ മാറ്റം വരുത്തിയതിന് പിന്നാലെയാണ് രാജസ്ഥാനിലും നേതൃമാറ്റത്തിന് കോണ്‍ഗ്രസ് തീരുമാനമെടുത്തിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിനേറ്റത് അപ്രതീക്ഷിത തോല്‍വിയായിരുന്നു. അശോക് ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ നിരന്തരമായുള്ള വാഗ്‌വാദങ്ങളാണ് രാജസ്ഥാനിലെ തോല്‍വിയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന രാജസ്ഥാനില്‍ ഭജന്‍ലാല്‍ ശര്‍മ്മയാണ് ബിജെപിയുടെ മുഖ്യമന്ത്രി. മുന്‍ മുഖ്യമന്ത്രി […]