October 17, 2025

കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

മലപ്പുറം: കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ദോഹയിലേക്ക് പുറപ്പെട്ട IX 375 നമ്പര്‍ വിമാനമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്. സാങ്കേതിക തകരാര്‍ കാരണമാണ് തിരിച്ചിറക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. എസി തകരാറായി എന്നാണ് വിശദീകരണം. Also Read; വിഎസ് അച്യുതാനന്ദന്റെ ഭൗതികശരീരം വേലിക്കകത്ത് വീട്ടിലെത്തിച്ചു ഇന്നലെ ഹോങ്കോങ്ങില്‍ നിന്ന് ഡല്‍ഹിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് തീപിടിച്ചിരുന്നു. വിമാനം ലാന്‍ഡ് ചെയ്ത് യാത്രക്കാര്‍ ഇറങ്ങുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. എ.ഐ 315 നമ്പര്‍ […]

അഹമ്മദാബാദില്‍ എയര്‍ഇന്ത്യയുടെ യാത്രാ വിമാനം തകര്‍ന്നുവീണു

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മാദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യയുടെ ബോയിങ് വിമാനം തകര്‍ന്ന് വീണു. വിമാനത്തില്‍ 242 യാത്രക്കാര്‍ ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. എല്ലാ എമര്‍ജന്‍സി യൂണിറ്റും സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം സ്ഥലത്തു നിന്ന് വലിയ രീതിയില്‍ പുക ഉയരുന്നുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം ഉണ്ടായത്. വിമാനം തകര്‍ന്ന് വീണത് ജനവാസ മേഖലയില്‍ ആണ് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്കുള്ള വിമാനമാണ് അപകടത്തിപ്പെട്ടത് എന്നാണ് പുറത്തു […]

ഇനി ആകാശത്തും ഇന്റര്‍നെറ്റ് ലഭിക്കും ; പുത്തന്‍ പരീക്ഷണവുമായി എയര്‍ ഇന്ത്യ

ഡല്‍ഹി : ഇനി മുതല്‍ ആകാശത്തും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകും. എയര്‍ ഇന്ത്യയുടെ തിരഞ്ഞെടുത്ത ആഭ്യന്തര രാജ്യാന്തര സര്‍വീസുകളില്‍ ഇന്നലെ മുതല്‍ വൈഫൈ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമായി തുടങ്ങി. രാജ്യത്ത് തന്നെ ഇതാദ്യമായാണ് ഒരു വിമാന കമ്പനി ആഭ്യന്തര സര്‍വീസുകളില്‍ വൈഫൈ ലഭ്യമാക്കുന്നത്. ഇതൊരു തുടക്കമെന്ന നിലയില്‍ പരിമിത കാലത്തേക്ക് ഈ സര്‍വീസ് യാത്രക്കാര്‍ക്ക് സൗജന്യമായിരിക്കുമെന്നും പിന്നീട് നിരക്ക് നിശ്ചയിക്കുമെന്നും അധികൃതര്‍ അറിയിച്ചു. എയര്‍ ഇന്ത്യയുടെ എയര്‍ബസ് എ350,ബോയിങ് 787-9 വിമാനങ്ങളിലും ചില എയര്‍ബസ് എ321 നിയോ […]

റീഫണ്ടുകള്‍ക്കും റീഷെഡ്യൂളിങ്ങിനും പുറമേ യാത്രക്കാര്‍ക്ക് അധിക നഷ്ടപരിഹാരം നല്‍കണം; എയര്‍ ഇന്ത്യ എക്‌സപ്രസിന് നിവേദനം നല്‍കി പ്രവാസി ഇന്ത്യ

അബുദബി: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സര്‍വീസുകള്‍ റദ്ദാക്കിയത് മൂലം ഉണ്ടായ പ്രതിസന്ധി ചൂണ്ടിക്കാണിച്ചുകൊണ്ട് നിവേദനം നല്‍കി പ്രവാസി ഇന്ത്യ. ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, എയര്‍പോര്‍ട്‌സ് ഇക്കണോമിക് റഗുലേറ്ററി ഓഫ് ഇന്ത്യ, എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവര്‍ക്കാണ് പ്രവാസി ഇന്ത്യ നിവേദനം സമര്‍പ്പിച്ചത്. Also Read ; യദുകൃഷ്ണനില്‍ നിന്ന് പിടിച്ചെടുത്തത് കഞ്ചാവ് തന്നെയെന്ന് എക്‌സൈസ് പ്രശ്‌നപരിഹാരത്തിനായി യാത്രക്കാര്‍ക്ക് റീഫണ്ടുകള്‍ക്കും റീഷെഡ്യൂളിങ്ങിനും പുറമേ അധികം നഷ്ടപരിഹാരം നല്‍കണമെന്ന് പ്രവാസി ഇന്ത്യ മുന്നോട്ടുവെച്ചിട്ടുണ്ട്. […]

എയര്‍ ഇന്ത്യ വിമാനം 30 മണിക്കൂര്‍ വൈകിയ സംഭവം: യാത്രക്കാര്‍ക്ക് 29,203 രൂപയുടെ യാത്രാ വൗച്ചര്‍, ക്ഷമാപണം

ന്യൂഡല്‍ഹി: സാങ്കേതികത്തകരാര്‍മൂലം 30 മണിക്കൂര്‍ വൈകിയ ഡല്‍ഹി-സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്തിലെ യാത്രക്കാര്‍ക്ക് 350 യു.എസ്. ഡോളറിന്റെ (29,203 രൂപ) യാത്രാ വൗച്ചര്‍ നല്‍കി എയര്‍ ഇന്ത്യ. വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30-ന് പോവേണ്ടിയിരുന്ന വിമാനം വെള്ളിയാഴ്ച രാത്രി 9.55-നാണ് സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പറന്നത്. 199 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. Also Read ; ലോക്കോ പൈലറ്റുമാരുടെ ജോലി ചെയ്തുള്ള പ്രതിഷേധ ‘സമരം’ തുടങ്ങി വൗച്ചര്‍ പിന്നീടുള്ള എയര്‍ ഇന്ത്യ യാത്രകള്‍ക്ക് ഉപയോഗിക്കാം. യാത്രചെയ്യാത്തവര്‍ക്ക് ഇത് പണമായി ഉപയോഗിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. യാത്രക്കാരോട് എയര്‍ലൈന്‍ അധികൃതര്‍ […]

‘എയര്‍ ഇന്ത്യ ഉത്തരം പറഞ്ഞേപറ്റൂ ,നീതി കിട്ടണം’ ; ഒമാനില്‍ മരിച്ച നമ്പി രാജേഷിന്റെ മൃതദേഹവുമായി എയര്‍ ഇന്ത്യ ഓഫീസിന് മുന്നില്‍ പ്രതിഷേധം

തിരുവനന്തപുരം:ഒമാനില്‍ മരിച്ച പ്രവാസി മലയാളി നമ്പി രാജേഷിന്റെ മൃതദേഹവുമായി തിരുവനന്തപുരത്തെ എയര്‍ ഇന്ത്യ സാറ്റ്‌സ് ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി കുടുംബം.ഈഞ്ചയ്ക്കലിലെ എയര്‍ ഇന്ത്യ സാറ്റ്‌സ് ഓഫീസിന് മുന്നിലാണ് മൃതദേഹവുമായി രാജേഷിന്റെ ഭാര്യാപിതാവ് രവി ഉള്‍പ്പെടെ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. എയര്‍ ഇന്ത്യയുടെ ഭാഗത്തു നിന്ന് ഉത്തരം കിട്ടാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും രവി പറഞ്ഞു. കുടുംബത്തിന് മറ്റു വരുമാനമൊന്നുമില്ലെന്നും നീതി കിട്ടിയെ തീരുവെന്നും അച്ഛന്‍ രവി പറഞ്ഞു. Also Read ; കെഎസ്ആര്‍ടിസിയില്‍ ബ്രീത്ത്അനലൈസര്‍ പരിശോധന : ഡ്രൈവര്‍മാര്‍ മുങ്ങുന്നു ഇന്ന് […]

എയര്‍ ഇന്ത്യ അടിമുടി മാറുന്നു

ന്യൂഡെല്‍ഹി: എയര്‍ ഇന്ത്യ ഗ്രൂപ്പ് പുതിയതായി 470 പുതിയ വിമാനങ്ങളാണ് വാങ്ങുന്നത്. പുതിയതായി ലഭിക്കുന്നവയില്‍ 70 എണ്ണം വലിയ വിമാനങ്ങളാണ്. എയര്‍ ബസില്‍നിന്ന് 34 എ 350 -1000എസ് വിമാനങ്ങളും ആറ് 350-900 എസ് വിമാനങ്ങളും ബോയിങ്ങില്‍നിന്ന് 20,787 ഡ്രീംലൈനേഴ്സും 10,777എക്സ് വിമാനങ്ങളുമാണ് കരാറിന്റെ ഭാഗമായി എയര്‍ ഇന്ത്യ വാങ്ങുന്നത്. 7000 കോടി ഡോളറിന്റെതാണ് (ഏതാണ്ട് 5.8 ലക്ഷം കോടി രൂപ) ഈ ഇടപാടുകള്‍. വിമാന നിര്‍മാതാക്കളായ ബോയിംഗ്, എയര്‍ബസ് എന്നിവയ്ക്ക് കഴിഞ്ഞ വര്‍ഷമാണ് ടാറ്റ കരാര്‍ […]

വിമാനത്തിലെ ജീവനക്കാരോട് അശ്ലീല പരാമര്‍ശം, പഞ്ചാബുകാരനെതിരെ കേസെടുത്തു

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാരോട് അശ്ലീല പരാമര്‍ശം നടത്തിയ പഞ്ചാബ് സ്വദേശി അഭിനവ് ശര്‍മക്കെതിരെ കേസെടുത്തു. ഇക്കണോമി ക്ലാസ് ക്യാബിനില്‍ ജോലി ചെയ്യുന്നവരോടാണ് മോശമായി പെരുമാറിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 509 (ഒരു സ്ത്രീയുടെ മാന്യതയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യം അല്ലെങ്കില്‍ പ്രവൃത്തി), എയര്‍ക്രാഫ്റ്റ് ചട്ടങ്ങളിലെ സെക്ഷന്‍ 22, 23 എന്നിവ പ്രകാരമാണ് പ്രതിയായ അഭിനവ് ശര്‍മ്മയ്ക്കെതിരെ ഡല്‍ഹി പോലീസ് കേസെടുത്തിരിക്കുന്നത്. Also Read; സിക്കിമില്‍ മറ്റൊരു മിന്നല്‍ പ്രളയത്തിന് കൂടി സാധ്യത, ജാഗ്രത […]