മഴ പെയ്തതിനാല്‍ വായു ഗുണനിലവാരം മെച്ചപ്പെട്ടു; ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ്

ന്യൂഡല്‍ഹി: മഴ പെയ്ത് വായു ഗുണനിലവാരം മെച്ചപ്പെട്ട സാഹചര്യത്തില്‍ ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ്. കെട്ടിട നിര്‍മ്മാണം, പൊളിക്കല്‍, കല്ലു പൊട്ടിക്കല്‍, ഖനനം എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ (ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍-4)സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. ബി.എസ്- 3 പെട്രോള്‍, ബി.എസ്-4 ഡീസല്‍ വാഹനങ്ങളുടെ നിരോധനം തുടരും. ഇന്നലെ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ ശരാശരി വായു നിലവാര സൂചിക 312 ആയിരുന്നു (നവംബര്‍ 27ന് 395). മഴയും കാറ്റും മൂലം തലസ്ഥാന മേഖലയില്‍ വായുമലിനീകരണം കുറഞ്ഞെങ്കിലും വരും ദിവസങ്ങളിലും ജാഗ്രത […]

നിയന്ത്രണങ്ങള്‍ പാലിക്കാതെ ദീപാവലി ആഘോഷം; ഡല്‍ഹിയിലെ വായു മലിനീകരണം ഗുരുതരാവസ്ഥയില്‍

ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയിലെ വായുമലിനീകരണം ഗുരുതരാവസ്ഥയില്‍. ഡല്‍ഹിയില്‍ പലയിടങ്ങളും ചൊവ്വാഴ്ച രാവിലെ കനത്ത പുകമഞ്ഞ് അനുഭവപ്പെട്ടു. വിവിധ മേഖലകളില്‍ വായു ഗുണനിലവാര സൂചിക ഗുരുതരാവസ്ഥയിലാണ്. ഈ അവസ്ഥയില്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ ദീപാവലിക്ക് വലിയ തോതില്‍ പടക്കം പൊട്ടിച്ചതാണ് വായുഗുണനിലവാരം വീണ്ടും മോശമാകാന്‍ കാരണമായത്. വായുമലിനീകരണം അതിരൂക്ഷമായിരിക്കുന്നത് ബാവന(434), നരേല(418), രോഹിണി(417), ആര്‍.കെ പുരം(417), ദ്വാരകനരേല(404), ഒഖ്‌ലനരേല(402) തുടങ്ങിയ സ്ഥലങ്ങളിലാണ്. Also Read; ആലുവ കൊലപാതകം; അസ്ഫാക് ആലത്തിന് ഇന്ന് ശിക്ഷ വിധിക്കും നഗരത്തിന്റെ വായു ഗുണനിലവാരം […]

ഡല്‍ഹിയിലെ മലിനീകരണ നിയന്ത്രണ നടപടികള്‍ പരിശോധിക്കാന്‍ ഗ്രൗണ്ട് ലെവല്‍ പ്രവര്‍ത്തനവുമായി മന്ത്രിമാര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു മലിനീകരണ നിയന്ത്രണ നടപടികള്‍ കര്‍ശനമായി നടപ്പാക്കുന്നത് ഉറപ്പാക്കാന്‍ എല്ലാ മന്ത്രിമാരും ഗ്രൗണ്ട് ലെവലില്‍ പ്രവര്‍ത്തിക്കുമെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്. ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ (GRAP) എന്ന് വിളിക്കുന്ന കേന്ദ്രത്തിന്റെ വായു മലിനീകരണ നിയന്ത്രണ പദ്ധതിയില്‍ പറഞ്ഞിരിക്കുന്ന നടപടികള്‍ നടപ്പിലാക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനാസ്ഥയിയുണ്ടായതായും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയുടെ വടക്ക്, വടക്കുകിഴക്കന്‍ ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി ഗോപാല്‍ റായ് നിരീക്ഷിക്കും, കൈലാഷ് ഗെലോട്ട് തെക്ക് പടിഞ്ഞാറ്, പടിഞ്ഞാറന്‍ ജില്ലകളില്‍ പരിശോധന നടത്തും. […]

വായു മലിനീകരണം ഒരു രാഷ്ട്രീയ പോരാട്ടമാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു മലിനീകരണം ഒരു രാഷ്ട്രീയ പോരാട്ടമാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. അയല്‍ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ വിളകളുടെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതാണ് എല്ലാ ശൈത്യകാലത്തും ഡല്‍ഹിയിലെ വായു മലിനീകരണം വന്‍തോതില്‍ ഉയരുന്നതിന് പിന്നിലെ പ്രധാന ഘടകമെന്ന് കോടതി പറഞ്ഞു. കുറ്റിക്കാടുകള്‍ കത്തിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. ‘ഇത് നിര്‍ത്തണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ ഇത് എങ്ങനെ ചെയ്യുന്നുവെന്ന് ഞങ്ങള്‍ക്കറിയില്ല, ഇത് നിങ്ങളുടെ ജോലിയാണ്. എന്തെങ്കിലും ഉടന്‍ ചെയ്യണം,’ […]

ഡല്‍ഹി മലിനീകരണം: നവംബര്‍ 13-20 തീയതികളില്‍ ഒറ്റ-ഇരട്ട പദ്ധതി നടപ്പാക്കും

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. ഒറ്റ-ഇരട്ട നമ്പര്‍ പ്ലേറ്റുകള്‍ മാത്രമുള്ള കാറുകള്‍ ഓടിക്കാന്‍ അനുവദിക്കുന്ന വാഹനങ്ങള്‍ക്കായുള്ള ഒറ്റ-ഇരട്ട സ്‌കീം ഈ മാസം തിരിച്ചുവരും. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം ‘ഗുരുതര’ വിഭാഗത്തില്‍ എത്തിയതിനെ തുടര്‍ന്നാണിത്. നവംബര്‍ 13 മുതല്‍ 20 വരെ പദ്ധതി നടപ്പാക്കുമെന്ന് ആം ആദ്മി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു. ദീപാവലിക്ക് ശേഷം നവംബര്‍ 12 ന് ഒറ്റ-ഇരട്ട പദ്ധതി നടപ്പാക്കും. Also Read; സംസ്ഥാനത്ത് നാളെ കെ.എസ്.യു […]