October 25, 2025

വായു മലിനീകരണത്തിനിടെ ഡല്‍ഹിയ്ക്ക് ആശ്വാസമായി നേരിയ മഴ: കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജന്‍സി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ വായു നിലവാരം ഗുരുതരമായി തുടരുന്നതിനിടെ ആശ്വാസമായി നേരിയമഴ. ഇന്ന് പുലര്‍ച്ചെ പെയ്ത ചെറിയ മഴയ്ക്ക് ശേഷം വിഷ മൂടല്‍മഞ്ഞ് നീങ്ങിയപ്പോഴും ന്യൂഡല്‍ഹിയിലെ വായു ഗുണനിലവാരം ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച ദീപാവലിക്ക് മുന്നോടിയായി മലിനീകരണം കുറയുമെന്നാണ് കാലാവസ്ഥാ ഏജന്‍സിയുടെ പ്രതീക്ഷ. ഡല്‍ഹിയില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) യുമായി ഡല്‍ഹി സര്‍ക്കാര്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടയ്ക്കാണ് ആശ്വാസമായി മഴ പെയ്തത്. വായുമലിനീകരണം നിയന്ത്രണാതീതമായതോടെയാണ് കൃത്രിമ മഴയിലൂടെ അന്തരീക്ഷത്തിലെ പൊടിയും പുകയും […]

ഡല്‍ഹിയിലെ വായുമലിനീകരണം രൂക്ഷം; അരവിന്ദ് കെജ്രിവാള്‍ അടിയന്തര യോഗം വിളിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഉന്നതതല യോഗം വിളിച്ചു. യോഗത്തില്‍ ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായിയും ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥരും പങ്കെടുക്കും. എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (എക്യുഐ) ‘അപകടകരമായ’ വിഭാഗത്തില്‍ തുടരുന്നതിനാല്‍, തിങ്കളാഴ്ച രാവിലെ തുടര്‍ച്ചയായി അഞ്ചാം ദിവസവും ഡല്‍ഹിയിലെ വായു ഗുരുതരമായി മലിനമായി. ദേശീയ തലസ്ഥാനത്ത് മൊത്തം എ.ക്യു.ഐ 488 ആണ് രേഖപ്പെടുത്തിയത്. ആര്‍കെ പുരം (466), ഐടിഒ […]