വിമാനത്താവളത്തില്‍ ഒരു ദിവസം മുഴുവന്‍ കുടുങ്ങിക്കിടന്ന് യാത്രക്കാര്‍; സൗകര്യമൊരുക്കാതെ അധികൃതര്‍
അങ്കാറ: വിമാനത്താവളത്തില്‍ ഒരു ദിവസം മുഴുവന്‍ കുടുങ്ങിക്കിടന്ന് യാത്രക്കാര്‍. ഡല്‍ഹി, മുംബൈ, തുര്‍ക്കി എന്നിവിടങ്ങളിലേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ പോകേണ്ടിയിരുന്ന 400ഓളം യാത്രക്കാരാണ് ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയത്. ഇതുസംബന്ധിച്ച് യാത്രക്കാര്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റുകളിട്ടിരുന്നു. യാത്രക്കാരുടെ പരാതിയില്‍ ഇന്‍ഡിഗോയും പ്രതികരിച്ചിട്ടുണ്ട്. എക്‌സിലും ലിങ്ക്ഡിനിലും വിമാനം റദ്ദാക്കിയ വിവരങ്ങള്‍ യാത്രക്കാര്‍ പങ്കുവച്ചിരുന്നു. ആദ്യം വിമാനം അരമണിക്കൂര്‍ വീതം രണ്ടു തവണ വൈകുമെന്ന് അറിയിച്ചതായും പിന്നാലെ റദ്ദാക്കിയെന്നും 12 മണിക്കൂര്‍ കഴിഞ്ഞതോടെ യാത്ര വീണ്ടും ഷെഡ്യൂള്‍ ചെയ്തെന്നും യാത്രക്കാരിലൊരാളായ അനുശ്രീ ബന്‍സാലി എക്‌സില്‍ […]