November 21, 2024

കൊല്ലം മൈനാഗപ്പള്ളി കാറപടകം; രണ്ടാം പ്രതി ശ്രീക്കുട്ടിക്ക് ജാമ്യം അനുവദിച്ച് കോടതി

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രികയെ കാര്‍ കയറ്റി കൊന്ന സംഭവത്തില്‍ കേസിലെ രണ്ടാം പ്രതിക്ക് ജാമ്യം അനുവദിച്ച് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. രണ്ടാം പ്രതിയായ ശ്രീക്കുട്ടിക്കാണ് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ ശ്രീക്കുട്ടിക്കെതിരെ പ്രേരണാകുറ്റമാണ് ചുമത്തിയിരുന്നത്. ശനിയാഴ്ച ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായിരുന്നു. നിലവില്‍ അട്ടക്കുളങ്ങര ജയിലിലാണ് പ്രതി ശ്രീക്കുട്ടിയുള്ളത്. Also Read ; ഡ്രൈ ഡേയും ഗാന്ധിജയന്തിയും; സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മദ്യവില്‍പന ഇല്ല കരുനാഗപ്പള്ളി സ്വദേശി അജ്മലും സ്വകാര്യ ആശുപത്രിയിലെ ഡോക്‌റായികുന്ന […]

അജ്മല്‍ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു, സ്‌കൂട്ടര്‍ യാത്രികയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കാന്‍ പറഞ്ഞിട്ടില്ല : അജ്മലിനെതിരെ ശ്രീക്കുട്ടിയുടെ മൊഴി

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റികൊന്ന സംഭവത്തിലെ ഒന്നാം പ്രതിയായ അജ്മലിനെതിരെ രണ്ടാം പ്രതി ശ്രീക്കുട്ടിയുടെ നിര്‍ണായക മൊഴി. അജ്മല്‍ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചെന്നാണ് ഡോ.ശ്രീക്കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. കാറിനടിയില്‍ ആളുണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്നും  കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ശ്രീക്കുട്ടി പറഞ്ഞു. തന്റെ പണവും സ്വര്‍ണാഭരണങ്ങളും അജ്മല്‍ കൈക്കലാക്കിയിരുന്നു. അത് തിരികെ വാങ്ങാനാണ് അജ്മലിനൊപ്പം സൗഹൃദം തുടര്‍ന്നതെന്നും ശ്രീക്കുട്ടി കൂട്ടിച്ചേര്‍ത്തു. നിലവില്‍ പ്രേരണാകുറ്റമാണ് ശ്രീക്കുട്ടിക്കെതിരെ ചുമത്തിയിരിക്കുന്നത്. Also Read ; വെള്ളം ചോദിച്ച് വീട്ടിലെത്തി […]

‘അധികബില്ലില്‍ പ്രതിഷേധിച്ച് ഉദ്യോഗസ്ഥന്റെ ശരീരത്തില്‍ പഴയ കറി ഒഴിക്കുക മാത്രമാണ് ചെയ്തത്’ ; ഓഫീസ് അടിച്ചുതകര്‍ത്തത് ഉദ്യോദസ്ഥരാണെന്ന് അജ്മല്‍

കോഴിക്കോട് : വൈദ്യുതി അധികബില്ലിന്റെ പേരില്‍ കെഎസ്ഇബി ഓഫീസ് അടിച്ചുതകര്‍ക്കുകയും പിന്നാലെ വീട്ടിലെ വൈദ്യുതി വിച്ഛേദിക്കപ്പെടുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി  അജ്മല്‍ രംഗത്തെത്തി. അധികബില്ലില്‍ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും ഓഫീസ് ആക്രമിച്ചിട്ടില്ലെന്നും അജ്മല്‍ പറഞ്ഞു. ബില്ലില്‍ സംസാരം ഉണ്ടായി തുടര്‍ന്ന് പ്രതിഷേധം എന്ന നിലയില്‍ വീട്ടിലുണ്ടായിരുന്ന പഴയ കറിയെടുത്ത് ഉദ്യോഗസ്ഥന്റെ ശരീരത്തില്‍ ഒഴിച്ചു. അതേസമയം കെഎസ്ഇബി ഉദ്യോദസ്ഥന്‍ പറയുന്നത് വ്യാജമാണെന്നും അജ്മല്‍ വ്യക്തമാക്കി. ഓഫീസ് ഉപകരണങ്ങള്‍ തകര്‍ത്തതും ഗ്ലാസ് പൊളിച്ചതും കെഎസ്ഇബി ഉദ്യോഗസ്ഥരാണെന്നും ഉദ്യോഗസ്ഥര്‍ ഞങ്ങളെ ആക്രമിച്ചെന്നും […]