കടകംപള്ളി സുരേന്ദ്രന്‍ സ്ത്രീകളോട് മോശമായി പെരുമാറി; ഡിജിപിക്ക് പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ്

തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രന്‍ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് പരാതി. മന്ത്രിയായിരുന്ന കാലത്ത് സ്ത്രീകളോട് മോശമായി പെരുമാറിയെന്നാണ് പരാതി. പോത്തന്‍കോട് സ്വദേശിയായ പൊതുപ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായ മുനീര്‍ ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കി. Also Read: ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ യുജി, പിജി പ്രോഗ്രാമുകള്‍ക്ക് സെപ്തംബര്‍ 10 വരെ അപേക്ഷിക്കാം; തൃശൂരില്‍ 2 കോളേജുകള്‍ യൂണിവേഴ്‌സിറ്റിയുടെ പഠന കേന്ദ്രമാകും കടകംപള്ളി സുരേന്ദ്രന്‍ മോശമായി സംസാരിക്കുകയും സമീപിക്കുകയും ചെയ്തുവെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കടകംപള്ളിക്കെതിരെ കേസെടുക്കണമെന്നാണ് പരാതിയില്‍ […]

അഹങ്കാരത്തിന് കൈയ്യും കാലും വെച്ച രൂപം, മുഖ്യമന്ത്രിയെ എടാ വിജയാ എന്ന് വിളിച്ചു: വി ശിവന്‍കുട്ടി

തിരുവനന്തപുരം: ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം ശക്തമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. രാഹുല്‍ മാങ്കൂട്ടത്തില്‍ അഹങ്കാരത്തിന് കൈയ്യും കാലും വെച്ച രൂപമാണ്. ഒരു പൊതുയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ എടാ വിജയാ എന്നാണ് രാഹുല്‍ വിളിച്ചതെന്നും ശിവന്‍കുട്ടി പറഞ്ഞു. കോണ്‍ഗ്രസിലെ ക്രിമിനല്‍ സംഘത്തിന്റെ പ്രമുഖനുമാണ് രാഹുല്‍. പാലക്കാട് നടക്കുന്ന ശാസ്ത്രമേളയില്‍ രാഹുല്‍ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത്. കുട്ടികള്‍ ടെലിവിഷന്‍ കാണുന്നവരാണ്. അവര്‍ക്ക് കാര്യങ്ങള്‍ മനസിലാകുമെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. […]

പേടിച്ചിട്ടാണ് കാര്യങ്ങള്‍ തുറന്നുപറയാതിരുന്നത്; രാഹുല്‍ പുറത്തുവിട്ട ഓഡിയോ ക്ലിപ്പ് തള്ളി അവന്തിക

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ പത്രസമ്മേളനത്തില്‍ പുറത്തുവിട്ട ഓഡിയോ ക്ലിപ്പ് തള്ളി ട്രാന്‍സ് വുമണ്‍ അവന്തിക. തന്റെ തുറന്നുപറച്ചിലിനു മുമ്പ് ഒരു റിപ്പോര്‍ട്ടറുമായി നടത്തിയ സംഭാഷണമാണെന്നും അന്ന് പേടിച്ചാണ് അയാളോട് കാര്യങ്ങള്‍ തുറന്ന് പറയാതിരുന്നതെന്നും അവന്തിക മാധ്യമങ്ങളോട് പറഞ്ഞു. Also Read: ധനലക്ഷ്മി ഗ്രൂപ്പ് വാര്‍ഷികാഘോഷം: ക്രെഡിറ്റ് സൊസൈറ്റി ഹെഡ് ഓഫീസ് ശിലാസ്ഥാപനം ഉള്‍പ്പടെ വിവിധ കര്‍മ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു രാഹുല്‍ മാങ്കൂട്ടത്തില്‍ പത്രസമ്മേളനത്തില്‍ പുറത്തുവിട്ട ഓഡിയോ ഓഗസ്റ്റ് ഒന്നാം തീയതി മാധ്യമ പ്രവര്‍ത്തകനുമായി നടത്തിയ സംഭാഷണമാണ്. തനിക്കെതിരെ […]

രാഹുലിനെതിരായ ആരോപണം; വിഷയം ഗൗരവമേറിയത്, നടപടി ഉടന്‍ അറിയിക്കും: കെ.സി.വേണുഗോപാല്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിനെതിരകായ ആരോപണങ്ങള്‍ വളരെ ഗൗരവതരമെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ.സി. വേണുഗോപാല്‍. വിഷയം ഉയര്‍ന്നുവന്ന് 24 മണിക്കൂറിനകം രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു, ബാക്കി തീരുമാനം പിന്നീട് അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. Also Read: ഞാന്‍ കാരണം പ്രവര്‍ത്തകര്‍ക്ക് തലകുനിക്കേണ്ട സാഹചര്യം ഉണ്ടാകില്ല, പാര്‍ട്ടിയെ പ്രതിരോധിച്ചതിനാല്‍ അക്രമം നേരിടുന്നു: രാഹുല്‍ മാങ്കൂട്ടത്തില്‍ വിശയത്തില്‍ പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണ്. വൈകാതെ പാര്‍ട്ടിയുടെ തീരുമാനം അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജിവെക്കേണ്ടിവരുമോ എന്ന […]

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം; ഹൈക്കമാന്‍ഡിന് വീണ്ടും പരാതികള്‍

ന്യൂഡല്‍ഹി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യം. ഹൈക്കമാന്‍ഡിന് വീണ്ടും പരാതികള്‍ ലഭിച്ചു. എംഎല്‍എയായതിന് ശേഷമുള്ള സാമ്പത്തിക വളര്‍ച്ച ദുരൂഹമാണ് എന്നും ഇടപാടുകള്‍ക്ക് പിന്നില്‍ ഷാഫി പറമ്പിലിനും പങ്കുണ്ടെന്നുമാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. എം എല്‍എ സ്ഥാനത്ത് നിന്നും കെപിസിസി അംഗത്വത്തില്‍ നിന്നും രാഹുലിനെ മാറ്റണമെന്നും പരാതികളില്‍ ആവശ്യപ്പെടുന്നു. Also Read: അഭ്യൂഹങ്ങള്‍ക്ക് വിരാമം; മെസി കേരളത്തിലേക്ക്, സ്ഥിരീകരണവുമായി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ അതേസമയം, സ്ത്രീകളോടുള്ള മോശം പെരുമാറ്റമെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ […]

ഗര്‍ഭഛിദ്രം നടത്താന്‍ ഡോക്ടറെ കാണേണ്ടതില്ല, വേറെ മരുന്നുണ്ട് ; യുവതിയുമായുള്ള രാഹുലിന്റെ ചാറ്റ് വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. യുവതിയുമായി രാഹുല്‍ നടത്തിയ വാട്ട്‌സ്ആപ്പ്, ടെലഗ്രാം ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. ഗര്‍ഭഛിദ്രം നടത്താന്‍ ഡോക്ടറെ കാണേണ്ടതില്ലെന്നും അതിനൊക്കെയുളള മരുന്നുണ്ടെന്നും ഉള്‍പ്പെടെ യുവതിയോട് രാഹുല്‍ പറയുന്നുണ്ട്. അമിത രക്തസ്രാവവും മറ്റ് പ്രശ്നങ്ങളും ഉണ്ടാകുമെന്ന് യുവതി പറഞ്ഞപ്പോള്‍ ഡോക്ടറുടെ നിരീക്ഷണത്തില്‍ തന്നെയാണ് എന്നാണ് രാഹുല്‍ പറഞ്ഞത്. എന്റെ തലയില്‍ ഇട്ടിട്ട് ഒഴിഞ്ഞുമാറുകയാണോ എന്നും കേറിചെന്ന ഉടന്‍ ഡോക്ടര്‍മാര്‍ മരുന്ന് നല്‍കില്ലെന്നും എത്രനാള്‍ ഇത് മൂടിവെച്ച് താന്‍ നടക്കുമെന്നും യുവതി […]

മാങ്കൂട്ടത്തിലിനെതിരായ ആരോപണം; മുഖം നോക്കാതെ നടപടിയെന്ന് വി.ഡി.സതീശന്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ പരാതികള്‍ വന്ന സാഹചര്യത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പരാതി ഗൗരവമുള്ളതാണെന്നും അതിന്റേതായ ഗൗരവത്തോട് കൂടിയാണ് ഇതിനെ കാണുന്നതെന്നും വി.ഡി.സതീശന്‍ പറഞ്ഞു. Also Read: എഥനോള്‍ കലര്‍ന്ന പെട്രോള്‍; രാജ്യത്ത് വീണ്ടും ആശങ്ക, പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്രം പരാതി ഉന്നയിച്ച പെണ്‍കുട്ടി തനിക്ക് മകളെപ്പോലെയാണെന്നും മെസേജ് അയച്ച വിഷയം തന്റെ മുന്നിലെത്തിയിരുന്നുവെന്നും സതീശന്‍ പറഞ്ഞു. എന്നാല്‍ ഒരു പിതാവിനെ പോലെ താന്‍ മെസേജ് അയച്ചതുമായി ബന്ധപ്പെട്ട പരാതിയില്‍ ഇടപെടല്‍ […]

തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് ജയസൂര്യ ; ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു

തിരുവനന്തപുരം: ലൈംഗികാതിക്രമ പരാതിയില്‍ തനിക്കെതിരായ രണ്ട് കേസുകളും വ്യാജമെന്ന് നടന്‍ ജയസൂര്യ. തിരുവനന്തപുരത്ത് നടന്ന പോലീസ് ചോദ്യംചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയസൂര്യ. സെക്രട്ടറിയേറ്റില്‍ വെച്ച് നടന്ന ഷൂട്ടിംഗിനിടെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു നടനെതിരെ ഉയര്‍ന്ന ഒരു പരാതി. എന്നാല്‍ പരാതി ഉന്നയിച്ച നടിയുമായി ഒരു സൗഹൃദവുമില്ലെന്നാണ് നടന്‍ വ്യക്തമാക്കിയത്. 2008 ല്‍ രണ്ട് മണിക്കൂര്‍ മാത്രമായിരുന്നു സെക്രട്ടറിയേറ്റില്‍ ഷൂട്ടിംഗ് അനുമതി ഉണ്ടായിരുന്നത്. പരാതിക്കാരി ആരോപിച്ച സ്ഥലത്തായിരുന്നില്ല, താഴത്തെ നിലയിലായിരുന്നു ഷൂട്ടിംഗ് നടന്നതെന്നും പരാതി വ്യാജമാണെന്നും ജയസൂര്യ പ്രതികരിച്ചു. […]

നിവിന്‍ പോളിക്കെതിരായ പീഡന പരാതി ; തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഇവിടെ തന്നെ ഉണ്ടാകണം, താരത്തിന് പിന്തുണയുമായി നടന്‍ ബാല

നടന്‍ നിവിന്‍ പോളിക്കെതിരായ യുവതിയുടെ പീഡന പരാതിയില്‍ താരത്തെ പിന്തുണച്ച് നടന്‍ ബാല രംഗത്ത്. ആരോപണവുമായി ബന്ധപ്പെട്ട് നിവിന്‍ പോളി നടത്തുന്ന നിയമ പോരാട്ടത്തില്‍ താനടക്കമുള്ളവര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും ബാല പറഞ്ഞു. താന്‍ എവിടെയും ഓടിപ്പോയിട്ടില്ലെന്നും ഇവിടെത്തന്നെയുണ്ടെന്നുമുള്ള വാക്കുകള്‍ ശ്രദ്ധിക്കണം. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഇവിടെത്തന്നെ ഉണ്ടാകണമെന്നും ബാല പറഞ്ഞു. Also Read ; മുഖ്യമന്ത്രിക്ക് കൊടുത്ത പരാതി എം വി ഗോവിന്ദനും കൈമാറി പി വി അന്‍വര്‍ നിവിന്‍ പോളിയെ ബഹുമാനിക്കണമെന്ന് ബാല പറഞ്ഞു. ഒരു നടനെന്ന […]

മുതിര്‍ന്ന സംഗീത സംവിധായകനെതിരെയുള്ള ഗൗരി ലക്ഷ്മിയുടെ ആരോപണം ഗൗരവത്തിലെടുക്കണം – ഷഹബാസ് അമന്‍

കൊച്ചി: മുതിര്‍ന്ന സംഗീത സംവിധായകനെതിരെ ഗൗരി ലക്ഷ്മി ഉന്നയിച്ച ആരോപണം ഗൗരവത്തിലെടുക്കണമെന്ന് ഷഹബാസ് അമന്‍. സംഗീത സംവിധായകനില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നും അയാള്‍ക്കൊപ്പം ഇനിയൊരിക്കലും ജോലി ചെയ്യില്ലെന്നും ഗായിക അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഗായികയെ പിന്തുണച്ച് ഷഹബാസ് അമന്‍ രംഗത്തെത്തിയത്. തന്റെ ജീവിതാനുഭവം ശക്തമായ ഒരു പൊളിറ്റിക്കല്‍ സോങ് ആയി അവതരിപ്പിച്ചതിന് വിവരമില്ലാത്ത വിഡ്ഢികളുടെ പരിഹാസശരങ്ങളേറ്റ് മുറിപ്പെട്ട് നില്‍ക്കുന്നവളാണ്. അതിന്റെ ട്രോമയും കണക്കിലെടുക്കണമെന്ന് അദ്ദേഹം സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. അധിക്ഷേപ […]