കെ എസ് യു നിയമസഭാ മാര്‍ച്ചില്‍ ലാത്തിയും ജലപീരങ്കിയും പ്രയോഗിച്ച് പൊലീസ്; അലോഷ്യസ് സേവ്യറിന് പരിക്ക്
തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ കെ എസ് യു നടത്തിയ നിയമസഭാ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. ജലപീരങ്കി പ്രയോഗിച്ച പോലീസ് പ്രവര്‍ത്തകരെ തുരത്തിയോടിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. Also Read ; ഹഥ്‌റാസ് ദുരന്തം; ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍ ബാരിക്കേഡ് ചാടിക്കടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പോലീസുകാര്‍ ജലപീരങ്കി പ്രയോഗിച്ചത്. പോലീസിന് നേരെ കല്ലേറും ആക്രമണവും ഉണ്ടായപ്പോഴും ശാന്തത പാലിച്ചിരുന്ന പോലീസ് സംഘര്‍ഷം അതിരുകടന്നതോടെയാണ് ലാത്തിച്ചാര്‍ജ് പ്രയോഗിച്ചത്. ഇതോടെ പ്രവര്‍ത്തകര്‍ നഗരമധ്യത്തിലേക്ക് നീങ്ങുകയും പാളയം ഭാഗത്തേക്ക് സംഘര്‍ഷം വ്യാപിക്കുകയും […]





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































