അമേരിക്കയില്‍ വീണ്ടും ട്രംപ് ; ‘ഇനി അമേരിക്കയുടെ സുവര്‍ണ കാലം’, ജനങ്ങളെ അഭിസംബോധന ചെയ്ത് ട്രംപ്
അമേരിക്കയില്‍ വീണ്ടും ട്രംപിസം.അമേരിക്കയുടെ 47ാമത് പ്രസിഡമന്റായാണ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ചതിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഡൊണാള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പില്‍ തന്നോടൊപ്പം നിന്ന അമേരിക്കയിലെ ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും കുടുംബത്തിനുമെല്ലാം അദ്ദേഹം നന്ദി പറഞ്ഞു. അമേരിക്കയുടെ സുവര്‍ണ കാലം വന്നെത്തിയെന്ന് ട്രംപ് വ്യക്തമാക്കി. രാജ്യത്തിനുണ്ടായ മുറിവ് ഉണക്കുമെന്ന് ട്രംപ് പ്രതിജ്ഞയെടുത്തു. Also Read ; സ്വതന്ത്രന് നിക്ഷേപ തുക 5000, പക്ഷേ വോട്ടര്‍ പട്ടിക ലഭിക്കാന്‍ 25,000 കൊടുക്കണം തിങ്ങി നിറഞ്ഞ വേദിയില്‍ ഹര്‍ഷാരവത്തോടെയാണ് അണികള്‍ […]