• India

ചംപയ് സോറന്‍ ബിജെപിയിലേക്ക് ; ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ചംപയ് സോറന്‍ ബിജെപിയിലേക്ക്. വെള്ളിയാഴ്ച ബിജെപിയില്‍ ചേരുമെന്നാണ് നിഗമനം. റാഞ്ചിയില്‍ വെച്ചായിരിക്കും പാര്‍ട്ടി പ്രവേശം നടക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചംപയ് സോറന്‍ കൂടിക്കാഴ്ച നടത്തി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്‍ മുഖ്യമന്ത്രിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ മുതിര്‍ന്ന നേതാവുമായ ചംപയ് സോറന്‍ മറുവശത്തേക്ക് മാറുന്നത് തെരഞ്ഞെടുപ്പില്‍ ജെഎംഎമ്മിനെ ബാധിക്കുമെന്നതില്‍ സംശയമില്ല. Also Read ; കോഴിക്കോട് വിലങ്ങാട് മണ്ണിടിച്ചില്‍ ; നാട്ടുകാര്‍ ഭീതിയില്‍ കഴിഞ്ഞ ദിവസം […]