യുവനടിയുടെ ലൈംഗികാരോപണം ; അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് സിദ്ദിഖ്
തിരുവനന്തപുരം : അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് നടന്‍ സിദ്ദിഖ്. കഴിഞ്ഞ ദിവസം ഒരു യുവനടി ഉയര്‍ത്തിയ ലൈംഗികാരോപണത്തിന്റെ പശ്ചാത്തലത്തിലാണ് സിദ്ദിഖ് രാജിവെച്ചത്. യുവനടിയായ രേവതി സമ്പത്താണ് ഇത്തരത്തില്‍ സിദ്ദിഖിനെതിരെ ആരോപണം ഉന്നയിച്ചത്. പ്ലസ് ടു പഠനം പൂര്‍ത്തിയാക്കി നില്‍ക്കുന്ന സമയത്താണ് ഇത്തരത്തില്‍ മോശം പെരുമാറ്റമുണ്ടായതെന്നാണ് നടി വ്യക്തമാക്കിയത്. 2019 ല്‍ തന്നെ ഇക്കാര്യം തുറന്നു പറഞ്ഞിരുന്നെന്നും പക്ഷേ ആരും അത് വിശ്വസിക്കാന്‍ തയ്യാറായില്ലായെന്നും നടി പറഞ്ഞു. കൂടാതെ പീഡനം നേരിട്ടുവെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ […]