January 30, 2026

മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്‌തെന്ന പരാതി ; സുരേഷ് ഗോപിക്കെതിരെ കേസില്ല

തൃശൂര്‍: മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസില്ല. സംഭവത്തില്‍ നിയമ നടപടികള്‍ സ്വീകരിക്കേണ്ട വകുപ്പ് ഇല്ലെന്ന് പോലീസ് പരാതിക്കാരനായ അനില്‍ അക്കരയെ അറിയിച്ചു. കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയുടെ പരാതിയെ തുടര്‍ന്ന് തൃശൂര്‍ എസിപിയായിരുന്നു പരാതി അന്വേഷിച്ചിരുന്നത്. മാധ്യമപ്രവര്‍ത്തകരുടെ മൊഴിയെടുക്കുകയും തൃശൂര്‍ രാമ നിലയത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. തുടര്‍ന്നാണ് കേസെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയതെന്നും പോലീസ് അറിയിച്ചു. Also Read ; ലോറിക്കുള്ളില്‍ അര്‍ജുന്റെ മൃതദേഹം, ഉറപ്പിച്ച് ജില്ലാ ഭരണകൂടം; ഡിഎന്‍എ പരിശോധനയില്ലാതെ മൃതദേഹം വിട്ടുനല്‍കും […]