October 16, 2025

നഗരത്തിലിറങ്ങിയ പുലിക്കുഞ്ഞിന് കാറിടിച്ച് പരിക്ക്

ബെംഗളൂരു നഗരാതിര്‍ത്തിയില്‍ കനക്പുര റോഡില്‍ തുറഹള്ളിയില്‍ റോഡിലിറങ്ങി പുലിക്കുഞ്ഞ്. വനമേഖലയോട് ചേര്‍ന്ന പ്രദേശമയതിനാല്‍ വനത്തില്‍നിന്ന് പുലിക്കുഞ്ഞ് അബദ്ധത്തില്‍ റോഡിലേക്ക് ഇറങ്ങിയതാവാം എന്നാണ് പ്രാഥമികവിവരം. റോഡിലൂടെ ഓടുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റ പുലിക്കുഞ്ഞിനെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി രക്ഷപ്പെടുത്തി. വാഹത്തിരക്കുള്ള സ്ഥലമാണ് തുറഹള്ളി. പുലിക്കുഞ്ഞിനെ കണ്ടതോടെ തിരക്ക് വീണ്ടും കൂടി. ഇതിനിടയില്‍ രക്ഷപ്പെടുന്നതിനായി റോഡിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നതിനിടയിലാണ് പുലിക്കുഞ്ഞിനെ കാറ് തട്ടിയത്. Also Read ; വിവാഹത്തിന് ആരെങ്കിലും ഈ കാറില്‍ വരുമോ? സംഗതി വൈറലായി… ഇതോടെ പുലിക്കുഞ്ഞും നാട്ടുകാരും പരിഭ്രാന്തിയിലായി. പേടിച്ച് […]

പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ മ്ലാവ് വാഹനമിടിച്ച് ചത്ത നിലയില്‍

എറണാകുളം പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ മ്ലാവ് വാഹനമിടിച്ച് ചത്ത നിലയില്‍. എം സി റോഡിലെ പുല്ലുവഴി തായ്ക്കരച്ചിറയിലാണ് മ്ലാവിന്റെ ജഡം കണ്ടെത്തിയത്. രാത്രിയില്‍ വാഹനം ഇടിച്ചാണ് മ്ലാവ് ചത്തിരിക്കുന്നെതാണ് നിഗമനം. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി മ്ലാവിന്റെ ജഡം സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു. മ്ലാവിനെ ഇടിച്ച വാഹനം തിരിച്ചറിഞ്ഞിട്ടില്ല. നേരത്തെയും മ്ലാവിനെ ഇവിടെ വാഹനമിടിച്ച ചത്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

വിവാവദങ്ങളൊന്നും ബാധിച്ചില്ല, കത്തിക്കയറി ‘അനിമല്‍

രണ്‍ബീര്‍ കപൂര്‍ നായകനായെത്തുന്ന ‘അനിമല്‍’ തിയേറ്ററുകളില്‍ ആളെ നിറയ്ക്കുന്നു എന്നുവേണം പറയാന്‍ കാരണം അത്രയും കൂടുതലാണ് ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ ഒന്നിന് റിലീസിനെത്തിയ ചിത്രം ആഗോള തലത്തില്‍ ആദ്യ ദിനം സ്വന്തമാക്കിയത് 116 കോടിയാണ്. ഇതോടെ ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ ഓപ്പണിങ് കളക്ഷന്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയായിരിക്കുകയാണ് സന്ദീപ് റെഡ്ഡിയുടെ അനിമല്‍. അതേസമയം ഷാരൂഖ് ഖാന്റെ ‘പഠാനാ’കട്ടെ ആദ്യ ദിനം സ്വന്തമാക്കിയത് 104.80 കോടിയാണ്. റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ നിന്ന് 54.75 […]