December 22, 2024

‘ആന്റണി’ സിനിമ വിശ്വാസം ഹനിക്കുന്നില്ലെന്ന് കോടതി

കൊച്ചി: ‘ആന്റണി’ സിനിമയില്‍ ബൈബിളിനുള്ളില്‍ തോക്ക് ഒളിപ്പിച്ച ദൃശ്യം നീക്കംചെയ്യാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലെ തുടര്‍ നടപടികള്‍ അവസാനിപ്പിച്ച് ഹൈക്കോടതി. ബൈബിള്‍പോലെ തോന്നിപ്പിക്കുന്ന പുസ്തകത്തില്‍ തോക്ക് ഒളിപ്പിച്ച ദൃശ്യങ്ങള്‍ ക്രിസ്തുമത വിശ്വാസികളെ അധിക്ഷേപിക്കുന്നുവെന്ന വാദം ശരിയാണെന്ന് കരുതാനാകില്ലെന്നും കോടതി വ്യക്തമാക്കി. Also Read ;വിദേശനാണ്യ വിനിമയ നിയമം ലംഘിച്ചെന്ന ആരോപണം; പേ ടിഎമ്മിനെതിരെ ഇഡി അന്വേഷണം പുസ്തകം ബൈബിളാണെന്ന് തിരിച്ചറിയാനാകാത്ത വിധം ദൃശ്യത്തില്‍ മാറ്റംവരുത്തിയെന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചു. ഇക്കാര്യം പരിഗണിച്ചാണ് നടപടികള്‍ […]

കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്ത് ‘ആന്റണി’

ജോഷി- ജോജു കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ‘ആന്റണി’ കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഡിസംബര്‍ ഒന്നിനാണ് ചിത്രം തിയറ്ററുകളിലെത്തിയിരുന്നത്. റിലീസ് ചെയ്ത് മൂന്നാം ദിനത്തില്‍ ആറ് കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. കുടുംബപ്രേക്ഷകരെ പരിഗണിച്ച്, മാസ്സ് ആക്ഷന്‍ രംഗങ്ങളോടൊപ്പം ഇമോഷണല്‍ എലമെന്റ്‌സും ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ഫാമിലി- മാസ്സ്-ആക്ഷന്‍ മൂവി കൂടിയാണ് ആന്റണി. കേരള ബോക്‌സോഫീസ് ട്വിറ്ററില്‍ പങ്കുവെച്ചതനുസരിച്ച് ഹിറ്റ് ചാര്‍ട്ടിലേയ്ക്ക് നീങ്ങുന്ന ആന്റണി’ 2023ലെ മികച്ച ചിത്രങ്ങളില്‍ ഇടം നേടുമെന്നാണ് പറയുന്നത്. സിനിമ മികച്ച അഭിപ്രായം നേടിയ സാഹചര്യത്തെ തുടര്‍ന്ന് തിയറ്റര്‍ ഷോകളുടെ […]