• India

ഡല്‍ഹി വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിംഗ്

ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ രണ്ട് മണിക്കൂറില്‍ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തി. അതിനിടെ, യമുനയില്‍ വിഷം കലക്കിയെന്ന പ്രയോഗത്തില്‍ അരവിന്ദ് കെജ്രിവാളിനെതിരെ ഹരിയാന പോലീസ് കേസെടുത്തിട്ടുണ്ട്. Also Read; സ്വര്‍ണ വില പറക്കുന്നു; കാരണം ഇതാണ്… 70 മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. 13,766 പോളിംഗ് ബൂത്തുകളാണ് തെരഞ്ഞെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. ഇതില്‍ 3,000 […]

ഡല്‍ഹി മദ്യനയകേസ്; അരവിന്ദ് കെജ്രിവാളിന് ജാമ്യം

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസിലാണ് കെജ്രിവാളിന് ജാമ്യം കിട്ടിയത്. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് അഞ്ചുമാസമായി ജയിലില്‍ കഴിയുന്ന കെജ്രിവാളിന്റെ അപേക്ഷയില്‍ വിധി പറഞ്ഞത്. ജാമ്യത്തിനായി ആദ്യം വിചാരണക്കോടതിയെ സമീപിക്കാത്ത കെജ്രിവാളിന്റെ നടപടിയെ സിബിഐ എതിര്‍ത്തിരുന്നു. Also Read ; ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ; വിപുലമായ മൊഴിയെടുപ്പിന് അന്വേഷണ സംഘം, നാല് സംഘങ്ങളായി തിരിഞ്ഞ് മൊഴിയെടുക്കും അതേസമയം, വീണ്ടും […]

ഹരിയാനയില്‍ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി എഎപി ; ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു

ന്യൂഡല്‍ഹി: ഹരിയാനയില്‍ ഇന്‍ഡ്യാ സഖ്യത്തിന്റെ സഖ്യ ചര്‍ച്ചകള്‍ പരാജയപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎപി ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനമായി. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തു വിട്ടു. ആദ്യഘട്ട പട്ടികയില്‍ 20 സ്ഥാനാര്‍ത്ഥികളെയാണ് എഎപി പ്രഖ്യാപിച്ചത്. 90 നിയമസഭാ മണ്ഡലങ്ങളാണ് ഹരിയാനയിലുള്ളത്. മുതിര്‍ന്ന ആംആദ്മി നേതാവ് അനുരാഗ് ധാന്ധ, കല്യാട്ട് മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. Also Read ; എഡിജിപി – ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ ‘ആദ്യ ഘട്ടപട്ടിക പുറത്തു വിടുന്നു. രണ്ടാം ഘട്ട […]

ഡല്‍ഹി മദ്യനയ കേസ് ; അരവിന്ദ് കെജ്രിവാളിന് തിരിച്ചടി, ഇടക്കാല ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. അറസ്റ്റും റിമാന്‍ഡും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും ജാമ്യം തേടിയും നല്‍കിയ ഹര്‍ജികളില്‍ സുപ്രീം കോടതി നോട്ടീസയച്ചു. സിബിഐ പത്ത് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വല്‍ ഭുയന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെ നിര്‍ദ്ദേശം. സിബിഐയുടെ മറുപടി കൂടി ലഭിച്ച ശേഷം കേസില്‍ സുപ്രീംകോടതി വാദം കേള്‍ക്കും. Also Read ; ചേലക്കരയില്‍ അഞ്ചാം […]

കെജ്രിവാളിന് തിരിച്ചടി ; ഡല്‍ഹി മദ്യനയക്കേസിലെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. സിബിഐ അറസ്റ്റ് ചോദ്യം ചെയ്തും ജാമ്യം തേടിയും നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. കൂടാതെ ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാനും നിര്‍ദേശിച്ചു. ഹൈക്കോടതിയുടെ തീരുമാനത്തോടെ കെജ്രിവാള്‍ ജയിലില്‍ തന്നെ തുടരും. Also Read; ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു ; പ്രക്ഷോഭത്തിന് പിന്നാലെ ഹെലികോപ്റ്ററില്‍ ധാക്ക വിട്ടു സിബിഐയുടെ കയ്യില്‍ തന്നെ കസ്റ്റഡിയില്‍ സൂക്ഷിക്കാനാവശ്യമായ തെളിവുകളില്ലെന്നും ജയിലില്‍ കഴിയുന്നത് ഉറപ്പാക്കാന്‍ വേണ്ടിയാണ് സിബിഐയുടെ അറസ്റ്റ് എന്നുമായിരുന്നു […]

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; ജാമ്യ ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. ജാമ്യം അനുവദിച്ചുള്ള റൗസ് അവന്യൂകോടതി ഉത്തരവ് ഡല്‍ഹി ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ കെജ്രിവാള്‍ ഇന്ന് പുറത്തിറങ്ങാനിരിക്കെയാണ് ജാമ്യം തടഞ്ഞത്. ജാമ്യം അനുവദിച്ച വിചാരണകോടതി ഉത്തരവിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. Also Read ; കാക്കനാട് ഡി.എല്‍.എഫ് ഫ്‌ലാറ്റിലെ രോഗബാധ: വില്ലന്‍ കോളിഫോം ബാക്ടീരിയ, ഇതുവരെ ചികിത്സ തേടിയത് 500-ഓളം പേര്‍ ഇന്ന് രാവിലെയാണ് കെജ്രിവാളിന്റെ ജാമ്യം തടയണം എന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഹൈക്കോടതിയെ […]

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് ജയില്‍ മോചിതനാകും; സ്വീകരണമൊരുക്കാന്‍ ആം ആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് ജയില്‍ മോചിതനാകും. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായി മൂന്നാം മാസമാകുന്ന ദിവസമാണ് ജയില്‍ മോചനം. തിഹാര്‍ ജയിലില്‍ കഴിയുന്ന കെജ്രിവാള്‍ ഇന്ന് ഉച്ചയോടെയാണ് പുറത്തിറങ്ങുക. Also Read ; മാസപ്പടി വിവാദം വീണ്ടും സഭയില്‍ ഉന്നയിച്ച് മാത്യുകുഴല്‍നാടന്‍ ; തടഞ്ഞ് സ്പീക്കര്‍,കുഴല്‍നാടന്റെ മൈക്ക് ഓഫ് ചെയ്തു റൗസ് അവന്യു കോടതിയില്‍ നിന്നുള്ള ജാമ്യ ഉത്തരവ് ലഭിക്കുന്നതോടെയാവും പുറത്തിറങ്ങുക. കെജ്രിവാളിന് ജയില്‍ മുതല്‍ വന്‍ സ്വീകരണമൊരുക്കാനാണ് ആം ആദ്മി പാര്‍ട്ടി തീരുമാനം. പഞ്ചാബ് […]

ഇടക്കാല ജാമ്യ കാലയളവ് നീട്ടണമെന്നാവശ്യം ; അരവിന്ദ് കെജ്‌രിവാളിന്റെ അപേക്ഷ ജൂണ്‍ ഒന്നിന് പരിഗണിക്കും

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി ജൂണ്‍ ഒന്നിലേക്ക് മാറ്റി.നേരത്തെ സുപ്രീം കോടതിയുടെ ഇടക്കാല ജാമ്യം നേടിയിരുന്ന കെജ്രിവാളിന് ജൂണ്‍ രണ്ടിന് തീഹാര്‍ ജയിലിലേക്ക് മടങ്ങണം. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം ജൂണ്‍ നാലിന് വരാനിരിക്കെ തന്റെ ജാമ്യ കാലയളവ് ഒരാഴ്ച്ച കൂടി നീട്ടാന്‍ കെജ്രിവാള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണക്കവെയാണ് വാദം ജൂണ്‍ ഒന്നിലേക്ക് മാറ്റിയത്. Also Read ; മുഖ്യമന്ത്രിക്ക് തുറന്ന കത്ത് അയച്ച സംഭവം ; ആറന്മുള […]

ജാമ്യം ഏഴ് ദിവസം കൂടി നീട്ടിനല്‍കണമെന്ന ആവശ്യവുമായി അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി: ജാമ്യം ഏഴ് ദിവസം കൂടി നീട്ടിനല്‍കണമെന്ന ആവശ്യവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് നല്‍കിയ ഇടക്കാല ജാമ്യം നീട്ടിനല്‍കാനാണ് കെജ്രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജാമ്യ കാലാവധി ജൂണ്‍ ഒന്നിന് അവസാനിക്കാനിരിക്കെയാണ് കെജ്രിവാള്‍ കോടതിയില്‍ തിങ്കളാഴ്ച ഹര്‍ജി സമര്‍പ്പിച്ചത്. തനിക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും സി.ടി സ്‌കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്നും കെജ്രിവാളിന്റെ ഹര്‍ജിയില്‍ പറയുന്നുണ്ട്. Also Read ; തെരഞ്ഞെടുപ്പ് അവലോകന യോഗം വിളിച്ച് ഇന്ത്യാ മുന്നണി കെജ്രിവാളിന്റെ ഭാരം ഏഴ് കിലോ […]