September 8, 2024

മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് കെജ്‌രിവാളിന്റെ പ്രസംഗം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് ജയില്‍ മോചിതനായ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രസംഗം. ‘ആപ്പ് ചെറിയ പാര്‍ട്ടിയാണ്. ആ ചെറിയ പാര്‍ട്ടിയിലെ നാല് നേതാക്കളെയാണ് മോദി ജയിലിലടച്ചത്. അരവിന്ദ് കെജ്രിവാള്‍, മനീഷ് സിസോദിയ, സജ്ഞയ് സിംഗ്, സത്യേന്ദര്‍ ജെയിന്‍ എന്നിവരെ ജയിലില്‍ ആക്കി ആപ്പിനെ തകര്‍ക്കാനായിരുന്നു മോദിയുടെ ശ്രമം. ഇങ്ങനെ നേതാക്കളെ ജയിലില്‍ അടച്ചാല്‍ മാത്രം ആപ്പിനെ തകര്‍ക്കാനാകില്ലെന്നും തകര്‍ക്കാന്‍ ശ്രമിച്ചാല്‍ കരുത്തോടെ തിരിച്ചുവരുമെന്നും, കെജ്‌രിവാള്‍ പറഞ്ഞു. Also Read ; ജയില്‍ മോചിതനായതിനു പിന്നാലെ ഹനുമാന്‍ […]

ജയില്‍ മോചിതനായതിനു പിന്നാലെ ഹനുമാന്‍ ക്ഷേത്ര ദര്‍ശനം നടത്തി അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഹനുമാന്‍ ക്ഷേത്ര ദര്‍ശനം നടത്തി.ഭാര്യ സുനിത കെജ്രിവാളിനും പഞ്ചാബ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒപ്പമാണ് ക്ഷേത്ര ദര്‍ശനം നടത്തിയത്.കെജ്രിവാള്‍ ജയില്‍ മോചിതനായി എത്തിയാലുടന്‍ ഭര്‍ത്താവിനൊപ്പം ക്ഷേത്ര ദര്‍ശനം നടത്താമെന്ന് സുനിത കെജ്രിവാള്‍ നേര്‍ച്ച നേര്‍ന്നിരുന്നു.ജയില്‍ മോചിതനായ ശേഷം അരവിന്ദ് കെജ്രിവാള്‍ ആദ്യം എത്തുന്നത് ഡല്‍ഹി ഹനുമാന്‍ ക്ഷേത്രത്തിലാണ്. ഒരു മണിക്കൂര്‍ സമയം കെജ്രിവാള്‍ പ്രാര്‍ത്ഥനയുമായി ക്ഷേത്രത്തില്‍ തുടര്‍ന്നു. Also Read ; തൃപ്പൂണിത്തുറയില്‍ അച്ഛനെ ഉപേക്ഷിച്ച് കടന്നതിനുപിന്നില്‍ സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കമെന്ന് നിഗമനം; പോലീസ് […]

അരവിന്ദ് കെജ്രിവാള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് ; ഇന്ന് മുതല്‍ സജീവം

ന്യൂഡല്‍ഹി: ഇടക്കാല ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ മുഖ്യമന്ത്രി അരവിന്ദ്‌കെജ്രിവാള്‍ ഇന്ന് മുതല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകും. തെക്കന്‍ ഡല്‍ഹിയിലാണ് ഇന്നത്തെ റോഡ് ഷോ. ഏകാധിപത്യത്തിന് എതിരെ ഒന്നിക്കാനാണ് അരവിന്ദ് കെജ്രിവാളിന്റെ ആഹ്വാനം. പ്രധാനമന്ത്രിക്കും ബിജെപിക്കും എതിരേ രുക്ഷ വിമര്‍ശനം ഉയര്‍ത്തിയാകും പ്രചാരണം. ഉച്ചയ്ക്കാണ് കെജ്രിവാളിന്റെ വാര്‍ത്ത സമ്മേളനം. Also Read ; എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഇന്നും റദ്ദാക്കി ഇന്നത്തെ റാലിയെ വന്‍ സംഭവമാക്കി മാറ്റാനാണ് ആം ആദ്മി പാര്‍ട്ടി ഒരുങ്ങുന്നത്. രാവിലെ ഡല്‍ഹിയിലെ ഹനുമാന്‍ ക്ഷേത്രത്തിലും കെജ്രിവാള്‍ […]

അരവിന്ദ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യം പരിഗണിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിക്കുമെന്ന് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് കാലമായതിനാലാണ് ഇടക്കാലജാമ്യത്തിന് പരിഗണിക്കുന്നതെന്നാണ് കോടതി വ്യക്തമാക്കിയത്. Also Read ; നവജാത ശിശുവിന്റെ കൊലപാതകം അമ്മ അറസ്റ്റില്‍ : സംഭവത്തില്‍ പോലീസിനെ സഹായിച്ചത് കൊറിയര്‍ കവറിലെ മേല്‍വിലാസം മെയ് ഏഴിന് ഇടക്കാല ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദിപാന്‍കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കേന്ദ്ര ഏജന്‍സിയോടും കെജ്രിവാളിന്റെ അഭിഭാഷകനോടും തയ്യാറാകാനും കോടതി നിര്‍ദേശിച്ചു. Join […]

ഇന്‍സുലിന്‍ നല്‍കുന്നില്ല, കെജ്രിവാളിനെ ജയിലില്‍ കൊലപ്പെടുത്താന്‍ ശ്രമം; സുനിതാ കെജ്രിവാള്‍

റാഞ്ചി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വധിക്കാന്‍ തിഹാര്‍ ജയിലില്‍ ശ്രമം നടക്കുന്നുവെന്ന ആം ആദ്മി പാര്‍ട്ടി (എ.എ.പി.) ആരോപണം ആവര്‍ത്തിച്ച് ഭാര്യ സുനിതാ കെജ്രിവാളും. റാഞ്ചിയിലെ ഇന്ത്യ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു ഭാര്യ സുനിതാ കെജ്രിവാള്‍. Also Read ; കോഴിക്കോട് വെള്ളയില്‍ കാര്‍ വര്‍ക്ക്‌ഷോപ്പിന് തീപിടിച്ചു; വന്‍ അപകടം ഒഴിവായി കെജ്രിവാളിന്റെ ഭക്ഷണം പോലും നിരീക്ഷിക്കപ്പെടുന്നു. അദ്ദേഹം ഒരു പ്രമേഹരോഗിയാണ്. കഴിഞ്ഞ 12 വര്‍ഷമായി അദ്ദേഹത്തിന് ദിവസം 50 യൂണിറ്റ് ഇന്‍സുലിന്‍ ആവശ്യമാണ്. എന്നാല്‍, […]

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെ ന്യായീകരിച്ച് പ്രധാനമന്ത്രി; മദ്യനയ കേസില്‍ സിബിഐ കോടതിയില്‍

ഡല്‍ഹി:മദ്യനയ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.അഴിമതിക്കാര്‍ക്കെതിരെ നടപടി ഇനിയും തുടരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.പ്രതിപക്ഷം ഒന്നിച്ചത് അഴിമതിക്കാരെ സംരക്ഷിക്കാനാണെന്നും മോദി പറഞ്ഞു.അതേസമയം കേസില്‍ അറസ്റ്റിലായ കെജ്‌രിവാളിനെതിരെയും കെ കവിതയ്‌ക്കെതിരെയും നിര്‍ണായക തെളിവുണ്ടെന്ന് സിബിഐയും ഇന്ന് കോടതിയെ അറിയിച്ചു.കെ കവിതയെ റൌസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കവിതയെ കൂടാതെ കെജ്‌രിവാളിനെതിരേയും തെളിവുണ്ടെന്ന് സിബിഐ കോടതിയില്‍ അറിയിച്ചത്. Also Read ;മെമ്മറികാര്‍ഡ് കേസില്‍ നിര്‍ണായക ഇടപെടല്‍; സാക്ഷിമൊഴികള്‍ അതിജീവിതക്ക് നല്‍കണമെന്ന് ഹൈക്കോടതി സൗത്ത് […]

ഡല്‍ഹിയില്‍ ഭരണ പ്രതിസന്ധി രൂക്ഷം; സാമൂഹികനീതി വകുപ്പ് മന്ത്രി രാജ് കുമാര്‍ ആനന്ദ് രാജിവച്ചു, കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാറിനെ പുറത്താക്കി

ഡല്‍ഹി: സാമൂഹികനീതി വകുപ്പ് മന്ത്രി രാജ് കുമാര്‍ ആനന്ദിന്റെ രാജി എഎപിക്ക് കനത്ത തിരിച്ചടിയായി.രാജ് കുമാറിന്റെ രാജി ലെഫ്റ്റനന്റ് ഗവര്‍ണറെ അറിയിക്കാന്‍ ഇതുവരെയും കെജ്‌രിവാളിനായിട്ടില്ല എന്നതും ഡല്‍ഹിയിലെ ഭരണ പ്രതിസന്ധി രൂക്ഷമാകുന്നു എന്നതിന്റെ സൂചനയാണ്.ഭരണ പ്രതിസന്ധിയില്‍ ഗവര്‍ണറുടെ തീരുമാനവും നിര്‍ണായകമാണ്.ഇത്തരം പ്രതിസന്ധി ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയാല്‍ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം വരുമെന്ന കാര്യവും തള്ളിക്കളയാനാകില്ല.രാജ് കുമാര്‍ ആനന്ദിന്റെ രാജിക്ക് പിന്നാലെ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുമോ എന്ന ആശങ്കയും ആം ആദ്മി ക്യാമ്പിലുണ്ട്.ഈ സാഹചര്യം […]

ഇ ഡി അറസ്റ്റ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയില്‍ അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടി; അറസ്റ്റ് നിയമപരമാണെന്ന് കോടതി

ഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഇ ഡി അറസ്റ്റ് ചോദ്യം ചെയ്തുകൊണ്ടുള്ള അരവിന്ദ് കെജ്‌രിവാളിന്റെ ഹര്‍ജിയില്‍ കനത്ത തിരിച്ചടി.കേസില്‍ കെജ്‌രിവാള്‍ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്നും രേഖകള്‍ ഇ ഡി ശേഖരിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.മാപ്പുസാക്ഷിയുടെ മൊഴി രേഖപ്പെടുത്തിയത് നിയമപരമായിട്ടാണെന്നും വിചാരണ സമയത്ത് സാക്ഷി മൊഴികളെ ചോദ്യം ചെയ്യാമെന്നും,ഇപ്പോള്‍ അതില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലായെന്നും ഹൈക്കോടതി പറഞ്ഞു.ആര്‍ക്കെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കുന്നതോ, ഇലക്ടറല്‍ ബോണ്ട് നല്‍കുന്നതോ കോടതിയുടെ വിഷയമല്ല. കോടതിക്ക് മുമ്പില്‍ മുഖ്യമന്ത്രിയെന്ന പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നും മറിച്ച് നിയമം […]

മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്‌രിവാളിന് ഇന്ന് നിര്‍ണായക ദിനം

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇന്ന് നിര്‍ണായക ദിനം.അറസ്റ്റ് ചോദ്യം ചെയ്ത് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയുന്നത്. ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ്മയുടെ ബെഞ്ചാണ് ഉച്ചയ്ക്ക് രണ്ടരയ്ക്ക് വിധി പ്രസ്താവിക്കുക.അറസ്റ്റ് നിയമവിരുദ്ധമാണെന്നും തെളിവുകള്‍ ഇല്ലാതെയാണ് ഇ ഡി നടപടിയെന്നുമാണ് കെജ്‌രിവാളിന്റെ വാദം.എന്നാല്‍ മദ്യനയ അഴിമതിയുടെ ഭാഗമായ മുഴുവന്‍ ഹവാല ഇടപാടും നടന്നത് എഎപി കണ്‍വീനറായ കെജ്രിവാളിന്റെ അറിവോടെയാണെന്നാണ് ഇ ഡിയുടെ നിലപാട്. also Read ; ഒടുവില്‍ മൗനം […]

മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇന്ന് നിര്‍ണായകം

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇന്ന് നിര്‍ണായക ദിനം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്തുള്ള കെജ്രിവാളിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മാപ്പ് സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അറസ്റ്റ് നിയമ വിരുദ്ധമെന്നാണ് കെജ്രിവാളിന്റെ വാദം. ഹര്‍ജിയെ എതിര്‍ത്ത് ഇഡി സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. Also Read ;സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുശേഷം രാഹുൽ ഗാന്ധി മണ്ഡലത്തിൽ, ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ മാര്‍ച്ച് 21നാണ് അരവിന്ദ് കെജ്രിവാളിനെ […]

  • 1
  • 2