November 21, 2024

ചുമതലകള്‍ കൈമാറി കെജ്രിവാളിന്റെ മടക്കം; സന്ദീപ് പഥകിന് പാര്‍ട്ടി നിയന്ത്രണവും അതിഷി മര്‍ലെനക്ക് സര്‍ക്കാര്‍ ഭരണ ഏകോപനവും

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യക്കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ജയിലിലേക്ക് മടങ്ങേണ്ടി വന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഭരണ നിര്‍വഹണ ചുമതല കൈമാറി. സംഘടന ജനറല്‍ സെക്രട്ടറി സന്ദീപ് പഥകിന് പാര്‍ട്ടി നിയന്ത്രണ ചുമതലയും മന്ത്രി അതിഷി മര്‍ലെനക്ക് സര്‍ക്കാര്‍ ഭരണ ഏകോപന ചുമതലയുമാണ് നല്‍കിയിട്ടുള്ളത്. മന്ത്രി സൗരവ് ഭരദ്വാജ് സന്ദീപ് പഥകിന്റെ ടീമിനൊപ്പമായിരിക്കും. സഞ്ജയ് സിംഗിനെ ചുമതലകളൊന്നും ഏല്‍പിച്ചില്ല. അതേസമയം സുനിത കെജ്രിവാള്‍ സജീവ രാഷ്ട്രീയത്തിലേക്ക് തല്‍ക്കാലമിറങ്ങേണ്ടെന്നും കെജ്രിവാള്‍ നിര്‍ദേശം നല്‍കി. Also Read; ബോളിവുഡ് […]

അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; ജാമ്യം നീട്ടണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കാനാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി. ഇടക്കാല ജാമ്യം നീട്ടണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കാനാകില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ഇടക്കാല ജാമ്യം അവസാനിക്കുന്ന ജൂണ്‍ രണ്ടിന് തന്നെ ജയിലിലേക്ക് തിരിച്ചുപോകണമെന്നും വേണമെങ്കില്‍ ഈ ആവശ്യം ഉന്നയിച്ച് വിചാരണ കോടതിയെ സമീപിക്കാമെന്നുമാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അതിനാല്‍ ഇടക്കാല ജാമ്യം നീട്ടണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് കെജ്രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചത്. Also Read; തെരഞ്ഞടുപ്പ് ഫലം അടുത്തതോടെ തൃശൂരില്‍ […]