അധികാര ദുര്‍വിനിയോഗം; എഴുത്തുകാരി അരുന്ധതി റോയിക്കെതിരായ നടപടിയെ വിമര്‍ശിച്ച് എന്‍സിപി നേതാവ് ശരദ് പവാര്‍

മുംബൈ: പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയെ യുഎപിഎ കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത് അധികാര ദുര്‍വിനിയോഗമെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍. 2010 ലെ യുഎപിഎ കേസിലാണ് അരുന്ധതി റോയിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ദില്ലി. ലഫ്. ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേന അനുമതി നല്‍കിയത്. Also Read ;വൈറലായി നരേന്ദ്രമോദിയുടെയും ജോര്‍ജിയ മെലോണിയുടെയും സെല്‍ഫി ‘മറ്റൊന്നുമല്ല, തികച്ചും അധികാര ദുര്‍വിനിയോഗം’ എന്നായിരുന്നു നടപടിയെ അപലപിച്ച് ശരദ് പവാര്‍ പ്രതികരിച്ചത്. മഹാരാഷ്ട്രയില്‍ പ്രതിപക്ഷ സഖ്യമായ മഹാവിഘാസ് അഘാഡി […]