November 21, 2024

കെജരിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറിയുടെ വസതിയിലും വ്യാപക റെയ്ഡ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേതാക്കളുടെ വീട്ടില്‍ ഇ ഡി പരിശോധന. 12 ഇടങ്ങളില്‍ ഒരേ സമയമാണ് പരിശോധന ആരംഭിച്ചത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണല്‍ സെക്രട്ടറിയുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി അഞ്ച് തവണ അരവിന്ദ് കെജ്രിവാളിന് നോട്ടീസ് അയച്ചിരുന്നു. Also Read; വിമാനത്തിനകത്തുവച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരന് ദാരുണാന്ത്യം എന്നാല്‍ ഇ ഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന നിലപാടാണ് കെജ്രിവാള്‍ സ്വീകരിച്ചത്. ഇതിനെതുടര്‍ന്ന് […]

ഡല്‍ഹിയിലെ വായുമലിനീകരണം രൂക്ഷം; അരവിന്ദ് കെജ്രിവാള്‍ അടിയന്തര യോഗം വിളിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഉന്നതതല യോഗം വിളിച്ചു. യോഗത്തില്‍ ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായിയും ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥരും പങ്കെടുക്കും. എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (എക്യുഐ) ‘അപകടകരമായ’ വിഭാഗത്തില്‍ തുടരുന്നതിനാല്‍, തിങ്കളാഴ്ച രാവിലെ തുടര്‍ച്ചയായി അഞ്ചാം ദിവസവും ഡല്‍ഹിയിലെ വായു ഗുരുതരമായി മലിനമായി. ദേശീയ തലസ്ഥാനത്ത് മൊത്തം എ.ക്യു.ഐ 488 ആണ് രേഖപ്പെടുത്തിയത്. ആര്‍കെ പുരം (466), ഐടിഒ […]

അരവിന്ദ് കെജ്രിവാള്‍, ഇഡിക്ക് മുന്നില്‍ ഹാജരാകില്ല

ന്യൂഡല്‍ഹി: എക്സൈസ് നയവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുമ്പാകെ ഹാജരാകില്ല. രാവിലെ 11 മണിയോടെയാണ് അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരാകേണ്ടിയിരുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പം കെജ്രിവാളും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി മധ്യപ്രദേശിലേക്ക് പോകും. നോട്ടീസ് നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഇഡിക്ക് അയച്ച കത്തില്‍ കെജ്രിവാള്‍ ആരോപിച്ചു. ബിജെപിയുടെ നിര്‍ദ്ദേശപ്രകാരമാണ് നോട്ടീസ് അയച്ചത്. നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് മാറ്റിനിര്‍ത്താനാണ് നോട്ടീസെന്ന് ആരോപിച്ച കെജ്രിവാള്‍ […]