December 1, 2025

അമിത് ഷായുടെ ഇംഗ്ലീഷ് വിരുദ്ധ പരാമര്‍ശത്തിന് മറുപടിയുമായി അശോക് ഗെഹ്ലോട്ട്

ജയ്പൂര്‍: അമിത് ഷായുടെ ഇംഗ്ലീഷ് വിരുദ്ധ പരാമര്‍ശത്തിന് മറുപടിയുമായി മുന്‍ രാജസ്ഥാന്‍ മുഖ്യമന്തിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ അശോക് ഗെഹ്ലോട്ട്. ഹിന്ദി ഭാഷയെ കോണ്‍ഗ്രസും അനുകൂലിക്കുന്നുവെന്നും എന്നാല്‍ ഇംഗ്ലീഷ് ഭാഷ പുതിയ അവസരങ്ങള്‍ കൊണ്ടുവരികയാണെന്നും ഗെഹ്ലോട്ട് പറഞ്ഞു. ‘കോണ്‍ഗ്രസ് പാര്‍ട്ടിയും രാഹുല്‍ ഗാന്ധിയും ഹിന്ദിയെ അനുകൂലിക്കുന്നവര്‍ തന്നെയാണ്. പക്ഷെ ഇംഗ്ലീഷ് ഒരു അന്താരാഷ്ട്ര ഭാഷയാണ്. മാത്രമല്ല പുതിയ അവസരങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. അമിത് ഷായും മറ്റ് നേതാക്കളും ഇംഗ്ലീഷിനെതിരെ പറയും. പക്ഷെ അവരുടെ മക്കളെല്ലാം ഇന്ത്യക്ക് പുറത്താണ്’ […]