രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ത്തിയായി
രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ത്തിയായി. ചടങ്ങുകള്‍ക്ക് ‘മുഖ്യ യജമാനന്‍’ ആയ പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കി. 121 ആചാര്യന്മാര്‍ ചേര്‍ന്നാണ് രാംലല്ല വിഗ്രഹത്തിന്റെ പ്രതിഷ്ഠ നടത്തിയത്. ചടങ്ങുകള്‍ക്ക് ശേഷം മോദി അതിഥികളെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് 2.10-ന് പ്രധാനമന്ത്രി കുബേര്‍തില സന്ദര്‍ശിക്കും. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ വേളയില്‍ ഇന്ത്യന്‍ സേന അയോധ്യയില്‍ പുഷ്പവൃഷ്ടി നടത്തി. ക്ഷേത്രത്തിന്റെ മുകളിലും പരിസരത്തും ഹെലികോപ്റ്ററുകളില്‍ നിന്നാണു സേന പുഷ്പവൃഷ്ടി നടത്തിയത്. ഇന്ത്യയുടെ നാനാഭാഗങ്ങളിലെ സംഗീതജ്ഞര്‍ ചടങ്ങിന്റെ ഭാഗമായി വിവിധ സംഗീതോപകരണങ്ങള്‍ കൊണ്ട് […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































