October 17, 2025

ഗുജറാത്തില്‍ ആയുര്‍വേദ ചുമമരുന്ന് കഴിച്ച് ആറ് പേര്‍ മരിച്ചു; വ്യാപക റെയ്ഡ്

ഗുജറാത്തില്‍ ആയുര്‍വേദ ചുമമരുന്ന് കഴിച്ച് അറ് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ വ്യാപക റെയ്ഡുമായി പൊലീസ്. സൂറത്തിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ പൊലീസ് 2195 കുപ്പി ചുമമരുന്ന് പിടിച്ചെടുക്കുകയും 7 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. സംഭവത്തിന് പിന്നാലെ ആയുര്‍വേദ മരുന്ന് കമ്പനിയുടെ ഉടമകള്‍ ഒളിവില്‍ പോയിരുന്നു. ഗുജറാത്തിലെ ഖേഡയില്‍ ആണ് ചുമയ്ക്കുള്ള ആയുര്‍വേദ സിറപ്പ് കുടിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായി ആറ് പേര്‍ മരണപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ആയുര്‍വേദ സിറപ്പ് വില്‍പനക്കാരെ പിടികൂടാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് സൂറത്ത് […]