December 22, 2024

റോബിന്‍ ഗിരീഷിനെ പോലീസ് അറസ്റ്റ് ചെയ്തു

കോട്ടയം: റോബിന്‍ ബസ് ഉടമ ഗിരീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. 2012ലെ ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് ലഭ്യമാകുന്ന വിവരം. കോടതി വാറണ്ടിനെ തുടര്‍ന്നാണ് അറസ്റ്റ്. പോലീസ് സംഘം ഗിരീഷുമായി എറണാകുളത്തേക്ക് തിരിച്ചു. മരട് പൊലീസ് സ്റ്റേഷനിലാണ് മറ്റ് നടപടികള്‍. ഇന്ന് തന്നെ ഗിരീഷിനെ കോടതിയില്‍ ഹാജരാക്കാനാണ് ശ്രമം. ഗിരീഷ് 2012ല്‍ ഒരു വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസ്. എന്നാല്‍ ഇത് പ്രതികാര നടപടിയാണെന്ന് ഗിരീഷിന്റെ അഭിഭാഷകനും കുടുംബവും ആരോപിക്കുന്നുണ്ട്. […]