February 2, 2026

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു; അരുന്ധതി റോയിയുടെ 25 പുസ്തകങ്ങള്‍ ജമ്മുകശ്മീരില്‍ നിരോധിച്ചു

ന്യൂഡല്‍ഹി: അരുന്ധതി റോയിയുടെ 25 പുസ്തകങ്ങള്‍ ജമ്മുകശ്മീരില്‍ നിരോധിച്ചു. രാജ്യത്തിന്റെ അഖണ്ഡതക്ക് എതിരെന്നും വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നുവെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും ആരോപിച്ചാണ് പുസ്‌കതകങ്ങള്‍ നിരോധിച്ചിരിക്കുന്നത്. എ ജി നൂറാനിയുടെയും പുസ്തകങ്ങള്‍ നിരോധിച്ചിട്ടുണ്ട്. Also Read: അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ വംശജയായ ആറ് വയസുകാരിക്ക് വംശീയാധിക്ഷേപം അരുന്ധതി റോയിയുടെ ആസാദി, എ ജി നൂറാനിയുടെ ദ കശ്മീര്‍ ഡിസ്പ്യൂട്ട് 1947- 2012 തുടങ്ങിയ പുസ്തകങ്ങളാണ് നിരോധിച്ചത്. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 98 പ്രകാരമാണ് നടപടി. ഈ പുസ്തകങ്ങള്‍ വിദ്വേഷപരമായ ഉള്ളടക്കം […]

സിമി നിരോധനം കേന്ദ്രസര്‍ക്കാര്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി; രാജ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സിമി ഇപ്പോഴും തുടരുന്നുവെന്ന് അമിത്ഷാ

ന്യൂഡല്‍ഹി: സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) നിരോധനം കേന്ദ്രസര്‍ക്കാര്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് ഇക്കാര്യം അറിയിച്ചത്. യു എ പി എ നിയമപ്രകാരമുള്ള നിരോധനമാണ് നീട്ടിയത്. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. രാജ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സിമി പ്രവര്‍ത്തകര്‍ ഇപ്പോഴും നടത്തുന്നുണ്ടെന്നും നിരോധനം പെട്ടെന്ന് നീക്കിയാല്‍ രാജ്യത്ത് വീണ്ടും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്തംബര്‍ 11 ആക്രമണത്തെ തുടര്‍ന്ന് 2001 […]