ബാങ്കിന് തെറ്റ് പറ്റി : ആദായനികുതി വകുപ്പ് പിടിച്ചെടുത്ത ഒരു കോടിരൂപയില്‍ പാര്‍ട്ടി വിശദീകരണം
തിരുവനന്തപുരം: സിപിഐഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ഒരു കോടി രൂപ ആദായനികുതി വകുപ്പ് പിടിച്ചെടുത്ത സംഭവത്തില്‍ വിശദീകരണവുമായി പാര്‍ട്ടി.ബാങ്കിന്റെ ഭാഗത്ത് നിന്നും ഉണ്ടായ പിഴവാണെന്നാണ് പാര്‍ട്ടി പറഞ്ഞത്. ബാങ്ക് പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയാണെന്നാണ് പാര്‍ട്ടി വിശദീകരിക്കുന്നത്. അക്കൗണ്ടിലെ പാര്‍ട്ടി പണമെല്ലാം നിയമാനുസൃതമാണ്.ഒരു കോടി പിന്‍വലിച്ചത് തെരഞ്ഞെടുപ്പ് ആവശ്യത്തിനായാണ്.എന്നാല്‍ പിന്‍വലിച്ച പണം ചെലവാക്കരുതെന്നാണ് ഐടി വകുപ്പ് പറഞ്ഞത് പക്ഷേ അങ്ങനെ ചെലവാക്കരുതെന്ന് പറയാന്‍ ഐടി വകുപ്പിന് എന്തധികാരമാണുള്ളതെന്നും, ഐടി വകുപ്പിന്റേത് തെറ്റായ നടപടിയാണെന്നും, കോലാഹലം ഉണ്ടാകാതിരിക്കാനാണ് മിണ്ടാതിരുന്നതെന്നും […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































