November 21, 2024

ബേലൂര്‍ മഗ്നയെ പിടികൂടാനുള്ള ദൗത്യം തുടരും, വനാതിര്‍ത്തിക്ക് പുറത്തെത്തിയാലേ വെടിവെക്കാനാവൂ: എ കെ ശശീന്ദ്രന്‍

കോഴിക്കോട്: കാട്ടാന ബേലൂര്‍ മഗ്നയെ പിടികൂടാനുള്ള ദൗത്യം തുടരുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ആന വന അതിര്‍ത്തിക്ക് പുറത്ത് എത്തിയാല്‍ മാത്രമേ വെടിവെയ്ക്കാന്‍ കഴിയുകയുളളു. ആനയുടെ സഞ്ചാരപഥം നന്നായി നിരീക്ഷിക്കുന്നുണ്ട്. കോടതിയുടെ നിലപാടില്‍ അയവ് വന്നിട്ടുണ്ട്. കോടതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശപ്രകാരമാണ് നടപടികള്‍ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. Also Read ; ‘മനുഷ്യന്റെ ജീവനും സ്വത്തിനും അപായമുണ്ടാക്കുന്ന മൃഗങ്ങളെ കൊല്ലാന്‍ സംസ്ഥാനത്തിന് അധികാരമുണ്ട്’; കേന്ദ്ര വനം മന്ത്രി ഭുപേന്ദര്‍ യാദവ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി […]

ബേലൂര്‍ മഗ്‌ന ഇരുമ്പ് പാലം കോളനിക്കടുത്തുണ്ടെന്ന് സിഗ്‌നല്‍ കിട്ടി

മാനന്തവാടി: ബേലൂര്‍ മഗ്‌ന ഇരുമ്പ് പാലം കോളനിക്കടുത്തുണ്ടെന്ന് ദൗത്യസംഘത്തിന് സിഗ്‌നല്‍ കിട്ടിയെന്ന് റിപ്പോര്‍ട്ട്. ഇത് ജനവാസമേഖലയാണ്. രാത്രിയില്‍ ആന കട്ടിക്കുളം- തിരുനെല്ലി റോഡ് മുറിച്ചുകടന്നതായും റിപ്പോര്‍ട്ടുണ്ട്. വനംവകുപ്പ് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. Also Read ; കര്‍ണാടക ഹൈക്കോടതിയുടെ വിധി മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും വാദങ്ങളുടെ മുനയൊടിച്ചെന്ന് മാത്യു കുഴല്‍നാടന്‍ ബേലൂര്‍ മഗ്‌നയെ പിടികൂടാനുള്ള ദൗത്യം എട്ടാം ദിവസവും തുടരുകയാണ്. ദൗത്യം നീളുന്നതില്‍ ജനങ്ങള്‍ കടുത്ത പ്രതിഷേധമാണുള്ളത്. ആനയുടെ ആക്രമണത്തില്‍ പടനിലം സ്വദേശി അജീഷ് കൊല്ലപ്പെട്ടത് കഴിഞ്ഞയാഴ്ചയായിരുന്നു. സര്‍വ്വ […]

കുറുവാദ്വീപിലെ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ ജീവനക്കാരന്‍ മരിച്ചു

മാനന്തവാടി: കുറുവാദ്വീപിലെ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വനസംരക്ഷണ സമിതി ജീവനക്കാരന്‍ മരിച്ചു. വെള്ളച്ചാലില്‍ പോള്‍ (50) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ പോളിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ജോലിക്കായി പോകുന്ന വഴി ആനക്കൂട്ടത്തിന് മുന്നില്‍ പെട്ട പോള്‍ ഭയന്നോടി വീണതോടെ കാട്ടാന ചവിട്ടുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ പോളിന്റെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സഹപ്രവര്‍ത്തകര്‍ പോളിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. അവിടെ വച്ചാണ് മരണം […]

ബേലൂര്‍ മഗ്‌നയെ പിടികൂടാനുള്ള ദൗത്യം ആറാം ദിവസവും തുടരുന്നു

മാനന്തവാടി: ബേലൂര്‍ മഗ്‌നയെ പിടികൂടാനുള്ള ദൗത്യം ആറാം ദിവസവും തുടരുകയാണ്. കാട്ടാനയെ പിടികൂടാനുള്ള സാഹചര്യങ്ങള്‍ പ്രതികൂലമായതിനാല്‍ ദൗത്യം അതീവ ദുഷ്‌കരമാണ്. വനത്തിലെ പുലിയുടെ സാന്നിധ്യവും ദൗത്യസംഘത്തിന് വെല്ലുവിളിയായി. ഇന്നലെ രണ്ടുതവണ ദൗത്യസംഘം പുലിയുടെ മുന്നില്‍പ്പെട്ടിരുന്നു. Also Read ; സപ്ലൈകോ കടുത്ത പ്രതിസന്ധിയിലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ആന നിലവില്‍ കാട്ടിക്കുളം പനവല്ലി റോഡ് മാനിവയല്‍ പ്രദേശത്തെ വനത്തില്‍ ഉണ്ടെന്നാണ് റേഡിയോ കോളര്‍ സിഗ്നലില്‍ നിന്നും ലഭിച്ച വിവരം. ട്രാക്കിംഗ് ടീം രാവിലെ തന്നെ വനത്തിലേക്ക് നീങ്ങിയിട്ടുണ്ട്. […]

ഭീതിയൊഴിയാതെ മാനന്തവാടി; ആനയെ തുരത്താനുള്ള ദൗത്യം ഇന്നും തുടരും

മാനന്തവാടി: വയനാട് മാനന്തവാടിയില്‍ ആളെ കൊന്ന കാട്ടാനയെ തുരത്താനുള്ള ദൗത്യം ഇന്നും തുടരും. പുലര്‍ച്ചെ അഞ്ചരയോടെ മണ്ണുണ്ടി കോളനിക്ക് സമീപം ചെമ്പകപ്പാറ വനത്തില്‍ ബേലൂര്‍ മഗ്‌നയ്ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങി. നാല് കുങ്കിയാനകളുടെ സഹായത്തോടെയാണ് ഇന്നത്തെ തിരച്ചിലും നടക്കുക. ഏറുമാടംകെട്ടി മരത്തിന് മുകളിലിരുന്നും ആനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കും. ഒരാള്‍പൊക്കത്തിലുള്ള കുറ്റിക്കാടുകളും റേഡിയോ സിഗ്‌നലുകള്‍ കൃത്യമായി ലഭിക്കാത്തതും ആനയെ മയക്കുവെടി വെക്കുന്നത് ദീര്‍ഘിപ്പിക്കുകയാണ്. മിഷന്‍ ബേലൂര്‍ മഗ്‌നയ്ക്കു വേണ്ടി 200 അംഗ ദൗത്യസേനയെയാണ് നിയോഗിച്ചിട്ടുള്ളത്. ദൗത്യ സംഘം 10 […]