രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ സാധ്യതയെന്ന് ബെന്നി ബെഹനാന്‍ എം പി
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നു തന്നെ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ സാധ്യതയെന്ന് ബെന്നി ബെഹനാന്‍ എംപി. തങ്ങളെപ്പോലുള്ളവരുടെ ആഗ്രഹം രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കണമെന്നാണെന്നും ഈ ആവശ്യം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും ബെന്നി ബെഹനാന്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി മത്സരിക്കുമ്പോള്‍ മാറിനില്‍ക്കാനുള്ള വിവേകം ഇടതുപക്ഷം കാണിക്കണമെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും പുതുപ്പള്ളി വിജയത്തിന് ശേഷം മാധ്യമങ്ങളെ കാണാന്‍ വന്നപ്പോള്‍ പെരുമാറിയ രീതിയില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന നിലയില്‍ […]




Malayalam 































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































