കണ്ടല ബാങ്ക് തട്ടിപ്പ് കേസില്‍ ഭാസുരാംഗനും മകനും അറസ്റ്റില്‍
കൊച്ചി: കണ്ടല ബാങ്ക് കള്ളപ്പണക്കേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റും സി പി ഐ നേതാവുമായ ഭാസുരാംഗനെയും മകന്‍ അഖില്‍ ജിത്തിനെയും എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ബാങ്കിലും ഭാസുരാംഗന്റെ വീട്ടിലും നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ രേഖകളുടെ അടിസ്ഥാനത്തില്‍ 10 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും. 101 കോടിയുടെ തട്ടിപ്പാണ് മുന്‍പ് ബാങ്കില്‍ കണ്ടെത്തിയത്. ഒരു പ്രമാണംവച്ച് നിരവധി വായ്പ്പകള്‍ എടുത്തതിന്റെ തെളിവും ലഭിച്ചിരുന്നു. പലതവണയായി 3.20 കോടി […]