September 8, 2024

34 വര്‍ഷത്തിന് മുമ്പുള്ള കൈക്കൂലിക്കേസില്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ച് കോടതി

പട്‌ന: 34 വര്‍ഷത്തിന് മുമ്പുള്ള കൈക്കൂലിക്കേസില്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ച് കോടതി. 1990ല്‍ ബീഹാറിലെ സഹാര്‍സ റെയില്‍വേ സ്റ്റേഷനില്‍വെച്ച് പച്ചക്കറി വില്‍പനക്കാരിയില്‍ നിന്നും 20 രൂപ കൈക്കൂലി വാങ്ങിയതിനാണ് ഇയാള്‍ക്കെതിരെ നടപടിയുണ്ടായത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. 1990 മെയ് ആറിന് സഹാര്‍സ റെയില്‍വേ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കോണ്‍സ്റ്റബിളായ സുരേഷ് പ്രസാദ് സിങ് സ്റ്റേഷനിലേക്ക് പച്ചക്കറിയുമായി എത്തിയ സതിദേവിയെ തടഞ്ഞ് 20 രൂപ കൈക്കൂലി വാങ്ങുകയായിരുന്നു. […]

കന്‍വാര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം വൈദ്യുത തൂണില്‍ ഇടിച്ചു ; ഒമ്പത് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

പട്‌ന: ബീഹാറിലെ വൈശാലി ജില്ലയിലെ ഹാജിപൂര്‍ മേഖലയില്‍ വൈദ്യുതാഘാതമേറ്റ് കന്‍വാര്‍ തീര്‍ത്ഥാടകര്‍ ഒമ്പത് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ മൂന്ന്‌ പേരുടെ നില ഗുരുതരമാണെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. Also Read ; നഷ്ടപ്പെട്ട രേഖകള്‍ക്കായി പലയിടത്തും കയറിയിറങ്ങേണ്ട, എല്ലാം ഒരിടത്ത് തന്നെ ലഭ്യമാക്കും: റവന്യൂ മന്ത്രി കെ രാജന്‍ അപകടമുണ്ടായതിന് പിന്നാലെ എട്ട് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റൊരാള്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് മരിച്ചത്. പരിക്കേറ്റവരെല്ലാം ഹാജിപൂര്‍ സദര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലീസ് […]

ബിഹാറില്‍ വീണ്ടുമൊരു പാലം കൂടി തകര്‍ന്നുവീണു; 15 ദിവസത്തിനുള്ളില്‍ വീഴുന്ന ഏഴാമത്തെ അപകടം

ഡല്‍ഹി: ബിഹാറില്‍ വീണ്ടുമൊരു പാലം കൂടി തകര്‍ന്ന് വീണു. കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ ബിഹാറില്‍ തകര്‍ന്ന് വീഴുന്ന ഏഴാമത്തെ പാലമാണിത്. സിവാന്‍ ജില്ലയിലെ ഗണ്‍ടകി നദിക്ക് കുറുകെയുള്ള പാലമാണ് ഇപ്പോള്‍ തകര്‍ന്ന് വീണത്. മഹാരാജ് ഗഞ്ചുമായി നിരവധി ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണിത്. പാലം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കഴിഞ്ഞ 11 ദിവസത്തിനിടെയില്‍ സിവാനില്‍ തന്നെ രണ്ടാമത്തെ പാലം അപകടമാണിത്. Also Read; പിഎസ്സി പ്രൊഫൈല്‍ ലോഗിന്‍ ചെയ്യുമ്പോള്‍ സുരക്ഷയുടെ ഭാഗമായി ഇനി ഒടിപി സംവിധാനവും പാലം തകര്‍ന്നതിന്റെ […]

ബീഹാറില്‍ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്

പട്ന: ബീഹാറിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു.മൂന്ന് പേര്‍ക്ക് പരിക്കേറ്റു.ആര്‍ജെഡി-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് വെടിവെയ്പ്പുണ്ടായത്.പോളിംഗ് ദിനത്തില്‍ ഉണ്ടായ തര്‍ക്കങ്ങള്‍ക്ക് പിന്നാലെയാണ് സംഘര്‍ഷം. പ്രദേശത്ത് രണ്ട് ദിവസം ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി. Also Read ; സ്വദേശിവത്ക്കരണം ശക്തമാക്കാന്‍ ഒരുങ്ങി ബഹ്റൈന്‍ പരിക്കേറ്റവരെ ഉടന്‍ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തുടര്‍ന്ന് ഇവിടെ നിന്നും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മെച്ചപ്പെട്ട ചികിത്സക്കായി പട്നയിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പട്ന പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംശയാസ്പദമായി മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. […]

ബീഹാറില്‍ ജെഡിയു നേതാവ് വെടിയേറ്റ് മരിച്ചു

പാട്‌ന: ബീഹാറില്‍ ജെഡിയു യുവ നേതാവായ സൗരഭ് കുമാര്‍ വെടിയേറ്റു മരിച്ചു. ബൈക്കിലെത്തിയ നാലംഗ സംഘമാണ് സൗരഭിനെ കൊലപ്പെടുത്തിയത്. കല്ല്യാണ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു സൗരഭും സുഹൃത്ത് മുന്‍മുന്‍ കുമാറും. ഇതിനിടയിലാണ് അജ്ഞാതരായ നാലംഗ സംഘം വെടിയുതിര്‍ത്തത്. Also Read ; തന്റെ പട്ടിപോലും ബിജെപിയില്‍ ചേരില്ല കെ.സുധാകരന്‍; വളര്‍ത്തുനായക്ക് വിവേകമുണ്ടെന്ന് എം.വി ജയരാജന്‍ സൗരഭിന്റെ തലയ്ക്ക് നേരെ രണ്ടുവട്ടവും സുഹൃത്ത് മുന്‍മുന്‍ കുമാറിന് നേരെ മൂന്നുവട്ടവുമാണ് വെടിയുതിര്‍ത്തത്.വെടിയേറ്റ ഉടനെ സൗരഭിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.മുന്‍മുന്‍ ഇപ്പോഴും ചികിത്സയില്‍ […]

ബിഹാറില്‍ നിതീഷ് കുമാര്‍ ബി ജെ പി പിന്തുണയോടെ മുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ട്; ഇന്‍ഡ്യ മുന്നണി അങ്കലാപ്പില്‍

പട്‌ന: ബി ജെ പിയുടെ പിന്തുണയോടെ നിതീഷ് കുമാര്‍ ഏഴാം വട്ടം ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന. ഞായറാഴ്ചയായിരിക്കും സത്യപ്രതിജ്ഞയെന്ന സൂചനയാണ് ദേശീയ മാധ്യമങ്ങള്‍ നല്‍കുന്നത്. നിയമസഭ പിരിച്ചുവിടുകയോ തിരഞ്ഞെടുപ്പ് നടത്തുകയോ ചെയ്യാതെയാകും പുതിയ മന്ത്രിസഭ വരിക. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നിതീഷ്, തന്റെ നേതൃത്വത്തിലുള്ള മഹാസഖ്യ സര്‍ക്കാര്‍ പിരിച്ചുവിടും. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയും സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയും ആകുമെന്നാണ് സൂചന. Also Read ;റിപ്പബ്ലിക് ദിനാഘോഷം ഒരുമിച്ചിരുന്ന് ആസ്വദിച്ചു; പരസ്പരം മുഖം കൊടുക്കാതെ മുഖ്യമന്ത്രിയും […]

ബീഹാര്‍ ട്രെയിന്‍ അപകടം: അടിസ്ഥാന കാരണം കണ്ടെത്തുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്

ബീഹാര്‍: ബീഹാറില്‍ നോര്‍ത്ത് ഈസ്റ്റ് എക്‌സ്പ്രസ് ട്രെയിന്‍ അപകടത്തില്‍ പെട്ട് നാല് മരണമുണ്ടായതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബീഹാറിലെ രഘുനാഥ്പുരിലുള്ള ബുക്‌സാറിലാണ് അപകടം നടന്നത്. ഡല്‍ഹിയില്‍ നിന്ന് കാമാഖ്യയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് ഇന്നലെ രാത്രി 9.35ന് പാളം തെറ്റിയത്. ട്രെയിനിന്റെ 21 കോച്ചുകള്‍ പാളംതെറ്റി. രക്ഷാപ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നുവെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക ഏറ്റവുമൊടുവില്‍ ലഭിച്ച […]

ജാതി സെന്‍സസ് വിഷയത്തില്‍ ഇടപെടില്ല; നയപരമായ തീരുമാനത്തില്‍ സംസ്ഥാന സര്‍ക്കാരുകളെ തടയാനാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ബീഹാറില്‍ പുറത്ത് വിട്ട ജാതി സെന്‍സസില്‍ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജാതി സെന്‍സസില്‍ കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് സ്റ്റേ നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍ നയപരമായ തീരുമാനമെടുക്കുന്നതില്‍ നിന്നും ഒരു സംസ്ഥാനത്തെ തടയുന്നത് തെറ്റാണെന്നാണ് കോടതി നിരീക്ഷിക്കുന്നത്. അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനെ തടയാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. കൂടാതെ ജാതി സെന്‍സസിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു കൂട്ടം ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി അടുത്തവര്‍ഷം ജനുവരിയിലേക്ക് മാറ്റി. Also Read; അഞ്ചര […]

ജാതി സെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ബിഹാര്‍

ന്യൂഡല്‍ഹി: സംസ്ഥാനത്ത് നടത്തിയ ജാതി സെന്‍സസിന്റെ ഫലം പുറത്തു വിട്ട് ബിഹാര്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ ജനസംഖ്യയുടെ 36 ശതമാനവും അതിപിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍.27.12 ശതമാനം പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളവരും 19.7 ശതമാനം പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവരും 1.68 ശതമാനം പട്ടികവര്‍ഗക്കാരുമാണെന്ന് സെന്‍സസ് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. സംവരണേതര വിഭാഗത്തില്‍ പെടുന്ന മുന്നോക്ക വിഭാഗം 15.52 ശതമാനമാണ്. 13 കോടിയിലധികമാണ് ബിഹാറിലെ ആകെ ജനസഖ്യ. അതിപിന്നാക്ക-പിന്നാക്ക വിഭാഗങ്ങള്‍ ഒ.ബി.സി. വിഭാഗത്തില്‍ പെടുന്നവരാണ്. അതായത് സംസ്ഥാന ജനസംഖ്യയുടെ 63.12 […]