മലയാളസിനിമയില്‍ 30 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി നടന്‍ ബിജു മേനോന്‍, ആഘോഷമാക്കി ‘തലവന്‍’ അണിയറപ്രവര്‍ത്തകര്‍
നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ബിജു മേനോന്‍. മലയാള സിനിമയില്‍ ഒരു നടനെന്ന നിലയില്‍ 30 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് താരം. 1991ല്‍ ഈഗിള്‍ എന്ന ചിത്രത്തില്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റ് ആയി മുഖം കാണിച്ചിട്ടുണ്ടെങ്കിലും 1994ല്‍ പുറത്തിറങ്ങിയ പുത്രന്‍ എന്ന സിനിമയാണ് ബിജു മേനോന്റെ നടന്‍ എന്ന നിലയിലുള്ള ആദ്യ ചിത്രം. ജൂഡ് അട്ടിപ്പേറ്റി സംവിധാനം ഈ ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി നായകനായി അഭിനയിച്ചത്. അതിനുശേഷം നിരവധി ചിത്രങ്ങള്‍ അദ്ദേഹത്തിന്റേതായി പിറന്നു. പത്രം, മധുരനൊമ്പരക്കാറ്റ്, […]





Malayalam 





































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































